Advertisment

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; ആയിരത്തോളം കുടിലുകള്‍ക്ക് തീപിടിച്ചതായി റിപ്പോര്‍ട്ട്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ വന്‍ തീപിടിത്തം. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ 12.15-ഓടെയാണ് തീപിടിത്തമുണ്ടായത്. തുഗ്ലക്കാബാദിലെ ഒരു ചേരിയിലാണ് തീപിടിത്തമുണ്ടായത്. ആയിരത്തോളം കുടിലുകള്‍ക്ക് തീപിടിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിക്കുന്നതെന്ന് ഡിസിപി രാജേന്ദ്ര പ്രസാദ് മീന പറഞ്ഞു.ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

'1000-1200 കുടിലുകള്‍ക്ക് തീ പിടിച്ചതായി പറയുന്നു. തീ പിടിത്തമുണ്ടായതിന് ശേഷമാണ് ഭൂരിപക്ഷം ആളുകളും കുടിലുകളില്‍ നിന്ന് പുറത്തിറങ്ങിയത്. തീപിടിത്തത്തിന്റെ വ്യാപ്തി ഇപ്പോള്‍ പരിശോധിക്കാന്‍ സാധിക്കില്ല'-അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 12.15ന് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി അഗ്നിശമന സേന വ്യക്തമാക്കി. നിലവില്‍ അഗ്നിശമനസേനയുടെ 30 വാഹനങ്ങള്‍ സ്ഥലത്തുണ്ട്. സ്ഥിതി നിയന്ത്രണവിധേയമായതായി സൂചനയുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹിയിലെ കീര്‍ത്തി നഗറിലുള്ള ചുനാ ഭട്ടിയില്‍ തീപിടിത്തമുണ്ടായത്. അന്നും നിരവധി വീടുകള്‍ കത്തി നശിച്ചിരുന്നു.

Advertisment