Advertisment

ബീഹാര്‍ സെക്രട്ടേറിയറ്റിലും തീപ്പിടിത്തം; നിരവധി ഫയലുകള്‍ കത്തി നശിച്ചു; പ്രധാനപ്പെട്ട ഫയലുകള്‍ കത്തി നശിച്ചതായി സംസ്ഥാന സര്‍ക്കാര്‍; അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷം; കേരളത്തിലേതിന് സമാനമായ വിവാദം

New Update

publive-image

Advertisment

പാട്‌ന: ബീഹാര്‍ സെക്രട്ടേറിയറ്റിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നിരവധി ഫയലുകള്‍ കത്തി നശിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു.

തിങ്കളാഴ്ച രാത്രി 11.30-ഓടെ സെക്രട്ടേറിയറ്റിലെ താഴത്തെ നിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് തീ പടരുകയായിരുന്നു. 15 മണിക്കൂറിന് ശേഷമാണ് തീ പൂര്‍ണമായും അണച്ചത്. പ്രധാനപ്പെട്ട ഫയലുകള്‍ കത്തി നശിച്ചതായി ബീഹാര്‍ സര്‍ക്കാര്‍ അറിയിച്ചു.

തീപിടിത്തത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വിവാദം നിതീഷ് കുമാറിന് തലവേദനയാകുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന് സമാനമായ വിവാദമാണ് ബീഹാറിലും ഉയര്‍ന്നത്.

Advertisment