Advertisment

ബംഗ്ലാദേശ് ജ്യൂസ് ഫാക്ടറിയിൽ വന്‍ തീപിടുത്തം; 52 പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്‌

New Update

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ജ്യൂസ് ഫാക്ടറിയിൽ വൻ തീപിടുത്തം. സ്ത്രീകൾ ഉൾപ്പെടെ 52 തൊഴിലാളികൾ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷപ്പെടാനായി ചിലർ ഫാക്ടറിക്ക് മുകളിൽ നിന്ന് ചാടി. ഡസൻ കണക്കിന് ആളുകളെ ഇപ്പോഴും കാണാനില്ല.

Advertisment

publive-image

ഈ സംഭവവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, അത് തികച്ചും അസ്വസ്ഥത സൃഷ്ടിക്കുന്നു. നാരായൺഗഞ്ചിലെ ഭുലോത കർണഗോപ് പ്രദേശത്തെ ഹാഷെം ഫുഡ്സ് ലിമിറ്റഡിന്റെ ഷെസാൻ ജ്യൂസ് ഫാക്ടറിയുടെ മൾട്ടി സ്റ്റോർ കെട്ടിടത്തിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

publive-image

മരിച്ചവരുടെ ഐഡന്റിറ്റി കണ്ടെത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ തൊഴിലാളികളിൽ പലരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് അയച്ചതായി പോലീസ് സൂപ്രണ്ട് സായിദുൽ ആലം പറഞ്ഞു.

publive-image

കെട്ടിടത്തിന്റെ രണ്ടാം, മൂന്നാം നിലകളിൽ കുടുങ്ങിയ 12 തൊഴിലാളികളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായി ഉപാസില ചീഫ് എക്സിക്യൂട്ടീവ് ഷാ നുസ്രത്ത് പറഞ്ഞു. ഫാക്ടറിക്കുള്ളിൽ ധാരാളം തൊഴിലാളികൾ ഉള്ളതിനാൽ പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് പരിക്കേറ്റ ചില തൊഴിലാളികൾ പറഞ്ഞു.

publive-image

പരിക്കേറ്റവരിൽ 10 പേരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും 16 പേരെ രൂപഗഞ്ചിലെ യുഎസ് ബംഗ്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

fire accident
Advertisment