റിയാദ് ഐ എം എ  മാസ്റ്റർ ജോ ജോഷിയുടെ പേരില്‍ സ്കോളർഷിപ് ഏര്‍പെടുത്തുന്നു.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Wednesday, February 14, 2018

റിയാദ്: റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഡോക്ടറ്റേഴ്‌സ് ക്ലിനിക്കൽ ഫോറവും സംയുകതമായി നടപ്പാക്കുന്ന മാസ്റ്റർ ജോ ജോഷി മെമ്മോറിയൽ സ്കോളർഷിപ് ഈ വർഷം മുതൽ റിയാദിലെ ഇന്ത്യൻ സ്കൂൾളിലെ ബോർഡ് എക്‌സാമിനേഷനിൽ പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് മേടിച്ചു പാസാക്കുന്ന വിദ്യാര്‍ത്ഥിക്കാണ് നല്‍കുന്നത്

റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനാം നടത്തുന്നു

മാസ്റ്റര്‍ ജോ ജോഷി റിയാദില്‍ ജനിച്ചു വളര്‍ന്ന ഡോ: ജോഷി ജോസഫ് ഡോ:  വിനിത ചാണ്ടി  ദമ്പതികളുടെ ഏക മകനാണ് എറണാകുളം സ്വദേശികളാണ്.റിയാദ് ഐ എം എ യുടെ ഫാമിലി മീറ്റിലെ സ്ഥിരം സാന്നിദ്യം ആയിരുന്നു ജോ, യു കെ ജി മുതല്‍ പത്താംതരം വരെ റിയാദ്  മിഡില്‍ ഈസ്റ്റ്‌ ഇന്റെര്‍നാഷണല്‍ സ്കൂള്‍ലിലെ മികച്ച വിദ്യാര്‍ഥിയായിരുന്നു പഠനത്തിലും സ്വഭാവത്തിലും മിടുക്കനായിരുന്നു . പത്താം ക്ലാസ്സ്‌ കഴിഞ്ഞതിന് ശേഷം നാട്ടില്‍ സെന്റ്‌ ആന്റെണി പബ്ലിക്‌ സ്കൂളില്‍ പ്ലസ്‌ ടു പഠനം പൂര്‍ത്തിയാക്കുകയും സ്കൂളിലെ ബെസ്റ്റ് വിദ്യാര്‍ഥിക്കുള്ള അവാര്‍ഡും ജോ ജോഷിക്കായിരുന്നു. പ്ലസ്‌ ടു പഠനത്തിനുശേഷം മെഡിക്കല്‍കോളേജില്‍ പ്രവേശനം ലഭിച്ച് പഠനത്തിനായി ചേരാന്‍ ഇരിക്കെയാണ്  ആകസ്മികമായി 2017 ആഗസ്റ്റ്‌ നാലിന് വൃക്ക രോഗം ബാധിച്ച് മരണപെടുകയുമാണ് ഉണ്ടായത്

മാസ്റര്‍ ജോ ജോഷിയുടെ ഓര്‍മപുതുക്കുന്നതിനുവേണ്ടിയാണ് ജോയുടെ പേരില്‍ സ്കോളര്‍ഷിപ്പ്‌ ഏര്‍പെടുത്തിയിരിക്കുന്നത് പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവുമാണ് നല്‍കുന്നത് ഈ അധ്യായനവര്‍ഷം പൂര്‍ത്തിയാകുന്ന ഏപ്രില്‍ മാസത്തോടെ സ്കോളര്‍ഷിപ്പ്‌ നല്‍കുമെന്ന് റിയാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍  ഐ എം എ ഭാരവാഹികള്‍ പറഞ്ഞു (http://www.riyadhima.com/)

 പത്താം ക്ലാസ്സ്‌  പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് മേടിച്ച് പാസാകുന്ന കുട്ടികളുടെ വിവരങ്ങള്‍ അതാത് സ്കൂള്‍ അതികൃതരോ രക്ഷിതാക്കളോ റിയാദ് ഐ എം എ യെ അറിയിക്കണമെന്നും സ്കോളര്‍ഷിപ്പിന് അര്‍ഹനായ കുട്ടിയുടെ വിശദവിവരങ്ങള്‍ പ്രിന്‍റ് ഓണ്‍ലൈന്‍ ദൃശ്യമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും സംഘാടകര്‍ പറഞ്ഞു കൂടുതല്‍ വിവരങ്ങള്‍ക്ക് റിയാദ് ഐ എം എ യുടെ വെബ്സൈറ്റില്‍ പ്രസിദ്ധപെടുത്തിയിട്ടുണ്ട്

ഡോ: ഷിജി സജിത്ത് സി പി ആര്‍ നല്‍കുന്നതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് വിശദികരിക്കുന്നു.

റിയാദ് ഐ എം എ ആരോഗ്യ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി നടത്തുന്ന സി പി ആര്‍(cardio pulmonary resuscitation. ഹൃദയധമനികളുടെ പുനർ-ഉത്തേജനം.) ക്ലാസുകള്‍ വിവിധ മേഖലകളില്‍ നടന്നുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു മാധ്യമ പ്രവര്‍ത്തകര്‍ക്കായി വാര്‍ത്താസമ്മേളനത്തില്‍ സിപിആര്‍ കൊടുക്കുന്നതിനെ കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും ഡെമോന്‍സ്ട്രഷന്‍ അടക്കമുള്ള കാര്യങ്ങള്‍ വിശദകരിക്കുകയുണ്ടായി തെരെഞ്ഞെടുക്കപെടുന്ന മൂന്നോ നാലോ പേര്‍ക്ക് പ്രത്യേക ക്ലാസ്സ്‌ നല്‍കി ഹൃദയസ്തംഭനം പോലുള്ള കേസുകളില്‍ പെട്ടന്ന് നല്‍കേണ്ട പ്രാഥമിക ചികിത്സയുടെ ട്രെയിനിംഗ് നല്‍കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.സംഘടനകളോ വെക്തികാലോ സമിപിച്ചാല്‍ സി പി ആര്‍ നല്‍കുന്നതിനെ കുറിച്ച് ക്ലാസുകള്‍ എടുക്കാന്‍ റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഡോക്ടര്‍ഴ്സ് ക്ലിനിക്കല്‍ ഫോറവും തയ്യാറാണെന്ന് പറയുകയുണ്ടായി

വാര്‍ത്താസമ്മേളനത്തില്‍  ജോണ്‍ ഫെര്‍ണാണ്ടസ്,  രാധാകൃഷ്ണന്‍, ഡോ: അനില്‍ കുമാര്‍, ഡോ:ജോസ് ആന്‍റോ അക്കര, ഡോ:സുരേഷ് എം ആര്‍ , ഡോ:സജിത്ത് കെ എം ,ഡോ: തോമസ്‌ കൂട്ടുങ്ങള്‍, ഡോ: ഷിജി സജിത്ത് (ഐ എം എ വനിതാ വിഭാഗം കണ്‍വീനര്‍)  തുടങ്ങിയവര്‍ പങ്കെടുത്തു

×