Advertisment

മാസ്റ്റര്‍ ആന്റ് മാസ്റ്റേഴ്‌സ് ദേശീയ ചിത്രരചന മത്സരം 2020 - എന്‍ട്രികള്‍ ക്ഷണിച്ചു.

author-image
admin
Updated On
New Update

റിയാദ് : കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി കേരളത്തിലും ഗള്‍ഫ് നാടുകളിലും പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് മാസ്റ്റര്‍ ആന്റ് മാസ്റ്റേഴ്‌സ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യക്തിത്വവികസനം ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്ന സംഘടന ഓക്ടോബര്‍ 25, അന്താരാഷട്ര ആര്‍ട്ടിസ്റ്റ് ദിനത്തോടമുബന്ധിച്ച് ദേശീയ ചിത്രരചനാ മല്‍സരം സംഘടിപ്പിക്കുന്നു.

Advertisment

publive-image

 

ചിത്രകലയെയും ചിത്രകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സര്‍ഗ്ഗാത്മക സംവേദനത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സജീവമാക്കുക എന്ന ലക്ഷ്യവും മത്സരം സംഘടിപ്പിക്കുന്നതിലൂടെ മാസ്റ്റര്‍ ആന്റ് മാസ്‌റ്റേഴ്‌സ് ഉദ്ദേശിക്കുന്നു.

16 വയസ്സിനുമേല്‍ പ്രായമുള്ള ചിത്രരചനയില്‍ താല്പര്യവും പ്രാഗല്‍ഭ്യവുമുള്ള വ്യക്തികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. സ്വന്തമായി നിര്‍മ്മിച്ച 'ഉത്തരങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇല്ലുഷ്യന്‍ അഥവാ പെർസെപ്ഷൻ' ചിത്രങ്ങളാണ് മത്സരത്തില്‍ പരിഗണിക്കുന്നത്.

വിജയികളെ 2020 നവംബർ 14 ന് സൂം ആപ്പിലൂടെ പ്രമുഖ ചിത്രകാരന്‍ ശ്രീ ബോസ് കൃഷ്ണമാചാരി പ്രഖ്യാപിക്കും. ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് 10001 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി നല്കുന്നത്. പ്രശസ്തി പത്രത്തോടൊപ്പം രണ്ടും മുന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 5001 രൂപയും, 3001 രുപയും ക്യാഷ് അവാര്‍ഡും ലഭിക്കും നാലാം സ്ഥാനത്തെത്തുന്ന രണ്ട് പേർക്ക് 1001 രൂപ സമ്മാനമായി നൽകുന്നതാണ്.

ഓരാള്‍ക്ക് മുന്നു സൃഷ്ടികള്‍ മത്സരത്തിനായി അയക്കാവുന്നതാണ്. അവരവര്‍ക്ക് താല്പര്യമുള്ള മാധ്യമവും പ്രതലവും ചിത്രരചനയ്ക്കായി തെരഞ്ഞെടുക്കാവുന്നതാണ്. ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ചും ചിത്രങ്ങള്‍ നിര്‍മ്മിക്കാവുന്നതാണ്. നിശ്ചിത വലിപ്പത്തില്‍ തയ്യാറാക്കിയ ചിത്രങ്ങളുടെ സ്‌കാന്‍ ചെയ്ത ഇമേജുകള്‍ നവംബര്‍ 8ന് മുമ്പ് മാസ്റ്റര്‍ ആന്റ് മാസ്റ്റേഴ്‌സിന്റെ വെബ്‌സൈറ്റില്‍ ദേശീയ ചിത്രരചനാ മല്‍സരം 2020 എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് https://masternmasters.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും ബൗദ്ധികശേഷിയും സമഗ്രവികസനവും നിര്‍ണ്ണയിക്കുന്നതിനുളള സൈക്കോമെട്രിക് ടൂള്‍ വികസിപ്പിക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇല്ലുഷന്‍ / പെർസെപ്ഷൻ ചിത്രങ്ങളുടെ രചന മാസ്റ്റര്‍ ആന്റ് മാസ്റ്റേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നത്. മത്സരത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഓൺലൈനായി നല്കുന്നതാണ്. ഷോര്‍ട്ട് ലിസ്റ്റു ചെയ്യുന്ന 10 ചിത്രങ്ങള്‍ മാസ്റ്റര്‍ ആന്റ് മാസ്‌റ്റേഴ്‌സിന്റെ സൈക്കോമെട്രിക് ടൂളില്‍ ഉപയോഗിക്കുന്നതായിരിക്കും.

Advertisment