Advertisment

കേന്ദ്ര സര്‍ക്കാരിന്‍റെയും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുടെയും തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരെ എഫ്‌.ഐ.ടി.യു മാസ്സ് പെറ്റീഷ്യൻ

New Update

മലപ്പുറം : കോവിഡ് 19 പകർച്ചവ്യാധിയെ ഉപയോഗിച്ചുകൊണ്ട് സംഘ പരിവാർ ബിജെപി സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനെതിരെ മാസ് പെറ്റീഷ്യൻ മലപ്പുറം ജില്ലയിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ ഉദഘാടനം ചെയ്തു.

Advertisment

publive-image

സ്വകാര്യ കോർപ്പറേറ്റ് തൊഴിലുടമകള്‍ക്ക് പൊതുമേഖലാ കോർപ്പറേഷനുകൾ വിറ്റ് തുലയ്ക്കുന്നതിനിടയിൽ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ പോലും തട്ടിയെടുക്കുന്നതിനായി പ്രവർത്തിക്കുകയാണ് സര്‍ക്കാരുകള്‍. ബിജെപി ഭരണകക്ഷിയായ , യുപി , മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തൊഴിൽ നിയമങ്ങൾ അടുത്ത 3 വർഷത്തേക്ക് അസാധുവായി പ്രഖ്യാപിച്ചു. ഇതിലൂടെ തൊഴിലാളികളെ വൻകിട കുത്തകകള്‍ക്ക് അടിമകളാക്കി മാറ്റാനാണ് ബിജെപി സർക്കാർ ശ്രമിച്ചത് .

ഇതിനെതിരെ അഖിലേന്ത്യാ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശവ്യാപക പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയനു (എഫ്ഐടിയു) അഖിലേന്ത്യാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാഷ്ട്രപതിക്കും പ്രധാനമന്ത്രി, കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി എന്നിവര്‍ക്കാണ് കത്തുകൾ അയച്ചുത്.

master petition
Advertisment