Advertisment

തമിഴ് സിനിമകള്‍ക്ക് വേണ്ടി തിയേറ്ററുകള്‍ തുറക്കേണ്ടെന്ന് ഫിയോക്ക് യോഗത്തില്‍ ദിലീപ്; പിന്തുണച്ച് ആന്റണി പെരുമ്പാവൂരും; റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദിലീപിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധവുമായി വിജയ് ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വിജയ് ചിത്രമായ മാസ്റ്റര്‍ റിലീസിനായി തിയേറ്റര്‍ ധൃതിയില്‍ തുറക്കേണ്ടെന്ന് ദിലീപ് ചെയര്‍മാനായ തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രത്യേക സാഹചര്യത്തില്‍ തമിഴ് ചിത്രത്തിനായി തിയേറ്റര്‍ തുറക്കേണ്ടെന്ന ദിലീപിന്റെ നിലപാടിനെ ആന്റണി പെരുമ്പാവൂരും പിന്തുണച്ചിരുന്നു.

പൊങ്കൽ റിലീസായെത്തുന്ന ദളപതി വിജയ്‍യുടെ മാസ്റ്റര്‍ ജനുവരി 13നാണ് റിലീസ്. അത് മുന്നില്‍ കണ്ട് ഇപ്പോള്‍ തീയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്നാണ് ഫിയോക്ക് ഇതോടെ തീരുമാനം എടുത്തിയിരിക്കുന്നത്. എന്നാല്‍ തിയേറ്റര്‍ തുറക്കേണ്ടെന്ന നിലപാട് വിജയ് ആരാധകരില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കനത്ത പ്രതിഷേധമാണ് വിജയ് ആരാധകര്‍ ഉയര്‍ത്തുന്നത്. മാസ്റ്റര്‍ പുറത്തിറക്കിയില്ലെങ്കില്‍ മരയ്ക്കാര്‍ കാണില്ലെന്ന് വരെ ആരാധകര്‍ കമന്റ് ചെയ്യുന്നു. ചിലര്‍ അതിരൂക്ഷമായാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisment