Advertisment

മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ടൂർണമെന്റ് ആഘോഷവും ട്രോഫി അനാച്ഛാദനവും നവംബർ 14 ന്

author-image
admin
New Update

റിയാദ് : മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ക്ലബിന്റെ ആഭിമുഖ്യത്തിൽ അദുവ അല്‍ ഷുഗാ  വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ്‌ ടൂർണമെന്റ് നവംബർ 23 മുതൽ ഡിസംബർ 14 വരെ നടത്തുവാൻ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു.

publive-image

32  ടീമുകൾ പങ്ക് എടുക്കുന്ന ടൂർണമെന്റ് എക്സിറ് 17 ൽ ഉള്ള ഗ്രൗണ്ടിൽ ആണ് നടക്കുന്നത്, ഈ ടൂർണമെന്റ് മാച്ച് Fixturing  ആഘോഷവും ട്രോഫി അനാച്ഛാദനവും നവംബർ 14 വൈകിട്ടു 8.15ന് മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടക്കും പ്രസ്തുത യോഗം എയർ ഇന്ത്യ മാനേജർ മരിയപ്പൻ .എ. ഉദ്ഘാടനം  നിര്‍വഹിക്കും മുനീർ അഹമ്മദ് ( (തക്ബീർ സ്പോർട്സ്,   ആസിഫ് ഷെയ്ഖ് (ഡയറക്ടർ, റോയൽ അക്കാദമി ) എന്നിവർ മുഖ്യഅതിഥികൾ ആയി പങ്ക് എടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

Advertisment