റിയാദ് : റിയാദിലെ എക്സിറ്റ് 16 അൽജസീറയിലെ മാസ്റ്റേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടന്ന മാസ്റ്റേഴ്സ് കപ്പിൽ ടീം മാസ്റ്റേഴ്സ് സി സി ജേതാക്കളായി. രണ്ട് ആഴ്ച്ച നീണ്ടു നിന്ന ടൂർണമെന്റിൽ റിയാദിലെ പത്ത് മികച്ച ടീമുകൾ പങ്കെടുത്തു.
ഫൈനലിൽ മാവെറിക്സ് സി സി യെ തോൽപിച്ചാണ് മാസ്റ്റേഴ്സ് ചാമ്പ്യൻമാരായത്. ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മാസ്റ്റേഴ്സ് സിസി , പത്ത് ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മാവേറി ക്സിന് പത്ത് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
ഫൈനലിൽ 52 റൺസ് എടുത്ത മാസ്റ്റേഴ്സ് സി സി യുടെ സൈഫുദ്ധീൻ മാൻ ഓഫ് ദി മാച്ച് ആയും , ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണ മെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മാവെറിക്സിന്റെ അൽത്താഫാണ് ബെസ്ററ് ബോളർ. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി മാസ്റ്റേഴ്സ് ടീം മാനേജർ അമീർ മൈക്ക, ക്യാഷ് അവാർഡ് മാസ്റ്റേഴ്സ് ടീം വൈസ് ചെയർമാൻ ദിമീഷ്.എീം.വി, വിജയികൾക്കുള്ള ട്രോഫി ടീം ചെയർമാൻ പ്രമീഷ് വടക്കുമ്പാട്,ക്യാഷ് അവാർഡ് ജയപ്രകാശ് പാലക്കാട് എന്നിവർ സമ്മാനിച്ചു.
ടീം സെക്രട്ടറി മൂസ പിച്ചൻ, ട്രഷറർ അബ്ദുൽകരീം ഒളവട്ടൂർ, പി.ആർ.ഒ ജോർജ്.കെ.ടി, ഷാബിൻ ജോർജ്, സതീഷ്, രാജു താമരശ്ശേരി, ആഷിഫ്, റഹ്മാൻ,അരുൺ, അർഷാദ്, സജാദ്, ഷമീർ,പ്രസൂൺ,ഡാനിഷ്, ബിനു, ഷെഫീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.