Advertisment

ജന പ്രതിനിധികൾക്ക് മറ്റത്തൂർ കെഎംസിസി ഉപഹാരം നൽകി.

author-image
admin
New Update

മലപ്പുറം : ജനപ്രതിനിധികൾക്ക് മറ്റത്തൂർ കെഎംസിസി ഉപഹാരം നൽകി. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസക്കും വൈസ്പ്രസിഡന്റ് ഫൗസിയ പാലേരിക്കും ജന്മനാട് നൽകിയ സ്വീകരണ പൊതു സമ്മേളനത്തിൽ വെച്ച് മറ്റത്തൂർ കെഎംസിസി സ്നേഹോപഹാരം നൽകി.

Advertisment

publive-image

ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജിക്ക് മറ്റത്തൂർ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ എം പി ഉമർ ഉപഹാരം നൽകുന്നു.

ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജിക്ക് മറ്റത്തൂർ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ എം പി ഉമർ, വൈസ്പ്രസിഡന്റ് ഫൗസിയ പാലേരിക്ക് ഷൗക്കത്ത് കടമ്പോട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ സലീന ടീച്ചർക്ക് മജീദ് കൂട്ടീരി ,ബ്ലോക്ക് മെമ്പർ ആശിഫ തെസ്‌നിക്ക് വി യു ത്വൽഹ എന്നിവർ ഉപഹാരങ്ങൾ കൈമാറി .

publive-image

വൈസ്  പ്രസിഡന്റ് ഫൗസിയ പാലേരിക്ക് മറ്റത്തൂർ കെഎംസിസി യുടെ സ്നേഹോപഹാരം ഷൗക്കത്ത് കടമ്പോട്ട് നൽകുന്നു.

സി ടി അഹമ്മദ് കുട്ടി,യു ടി മുഹമ്മദ് കുട്ടി,ഷൗക്കത്ത് കടമ്പോട്ട്, കൂട്ടീരി മജീദ്,കെ സി നാസർ,ടി ഫസലു റഹ്‌മാൻ,കെ സി ഫൈസൽ മാസ്റ്റർ,യു ടി മുസ്തഫ, നൗഷാദ് പാലേരി പ്രസംഗിച്ചു.

Advertisment