Advertisment

ക്യാമറ നശിപ്പിച്ചെന്ന് ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍; ഓടി രക്ഷപ്പെടുന്നതിനിടെ കിണറ്റില്‍ വീണതാണെന്ന് വനപാലകര്‍; ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട : ക്യാമറ നശിപ്പിച്ചെന്ന് ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍. പത്തനംതിട്ട ചിറ്റാര്‍ കുടപ്പന പടിഞ്ഞാറ്റേതില്‍ ടി ടി മത്തായിയുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ഓടി രക്ഷപ്പെടുന്നതിനിടെ കിണറ്റില്‍ വീണതാണെന്നാണ് വനപാലകര്‍ വിശദീകരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Advertisment

publive-image

വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് ഇന്നലെ വൈകീട്ടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് മത്തായിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പുറത്തെടുക്കാന്‍ എത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് പാതിരാത്രിയോടെയാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്.

എംഎല്‍എയും സ്ഥലത്തെത്തി.സംഭവത്തില്‍ കേസെടുക്കാമെന്ന് അറിയിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

water death well death
Advertisment