Advertisment

പിറന്ന മണ്ണിൻ്റെ ഹൃദയം കീഴടക്കി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. മാത്യു കുഴല്‍നാടന്‍

New Update

publive-image

Advertisment

മുവാറ്റുപുഴ: തൻ്റെ ജന്മനാടായ പൈങ്ങോട്ടൂർ പഞ്ചായത്തിലെ ആയങ്കരയിൽ നിന്നാണ് മാത്യു കുഴൽനാടൻ പൊതുപര്യടനത്തിന് തുടക്കമിട്ടത്. കപ്പേളയ്ക്ക് മുന്നിൽ ഒരു നിമിഷത്തെ പ്രാർഥന. ആദ്യ സ്വീകരണ കേന്ദ്രത്തിലേക്ക് മാത്യു വന്നിറങ്ങുമ്പോൾ ഇടത് സർക്കാരിൻ്റെ ദുർഭരണം അക്കമിട്ടു നിരത്തി നേതാക്കളുടെ പ്രസംഗം. ചെണ്ടമേളവും ബാൻ്റും കൊട്ടിക്കയറിയ ആവേശത്തിനിടയിൽ മാത്യുവിനെ ചേർത്തു പിടിച്ച ജന്മദേശത്തിൻ്റെ വരവേൽപ്പ്.

publive-image

സ്വീകരണത്തിനുള്ള മറുപടി ഏതാനും വാക്കുകളിൽ മാത്രം. തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിന് ഇതുവരെ എല്ലാവിധ പിന്തുണയും നൽകിയ നാട്ടുകാർക്ക് ഹൃദയത്തിൽ തൊട്ട നന്ദി. ജാതി മത വ്യത്യാസമില്ലാതെ പുതിയ പോരാട്ടത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകി വിജയിപ്പിക്കാൻ തൊഴുകൈയോടെ അഭ്യർഥന. ജന്മനാട്ടിൽ നിന്നും മാത്യു പൈങ്ങോട്ടൂരിൻ്റെ ഗ്രാമവിശുദ്ധിയിലേക്ക് ഇറങ്ങി. വഴിയരികിൽ നാടിൻ്റെ പുത്രനെ അനുഗ്രഹിക്കാൻ അമ്മമാരുടെ നീണ്ടനിര. പൈങ്ങോട്ടൂരിൻ്റെ ഹൃദയത്തുടിപ്പായി മാത്യു കുഴൽ നാടൻ്റെ വിജയ യാത്ര തുടരുന്നു…

mathew kuzhalnadan muvattupuzha news
Advertisment