Advertisment

പായിപ്രയിലും മുളവൂരും സമഗ്ര പര്യടനത്തിന് യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടന്‍

New Update

publive-image

Advertisment

മൂവാറ്റുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പൊതു പര്യടനം അവസാനിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെ, യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ്റെ പര്യടനം അന്തിമഘട്ടത്തിൽ. ശനിയാഴ്ച പായിപ്ര പഞ്ചായത്തിലും മുളവൂർ പഞ്ചായത്തിലും സമഗ്ര പര്യടനമാണ് മാത്യു ലക്ഷ്യമിടുന്നത്. രാവിലെ 8ന് മുളവൂർ ഡിവിഷനിൽ പെരുമറ്റം പള്ളിക്കുറ്റിയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം 10 ന് പീരുക്കുടിപ്പടിയിൽ സമാപിക്കും. ഉച്ച കഴിഞ്ഞ് പായിപ്ര തട്ടുപറമ്പിൽ ആരംഭിക്കുന്ന പര്യടനം രാത്രി 8.30 ന് പള്ളിപ്പടിയിൽ അവസാനിക്കും.

ദുഃഖവെള്ളിയാഴ്ച പ്രമാണിച്ച് ഇന്ന് പ്രചരണ പരിപാടിയുണ്ടായിരുന്നില്ല. വിവിധ പള്ളികളിൽ പ്രാർഥനായോഗങ്ങളിലും മറ്റും മാത്യു സംബന്ധിച്ചു. പോത്താനിക്കാട്, പൈങ്ങോട്ടൂർ, കാര്യമറ്റം, കാലാമ്പൂർ, തൃക്കളത്തുർ എന്നിവിടങ്ങളിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും പെരുമറ്റം, പേഴയ്ക്കാപ്പള്ളി എന്നിവിടങ്ങളിലെ മുസ്ലിം പള്ളികളിലും മാത്യു കുഴല്‍നാടന്‍ എത്തി.

mathew kuzhalnadan kochi news
Advertisment