Advertisment

മൂവാറ്റുപുഴ പോക്സോ കേസിൽ എ എ റഹീമിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ ! തിരുവനന്തപുരത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് വരും. വേദി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിക്ക് തീരുമാനിക്കാമെന്നും കുഴൽനാടൻ ! തന്നെയും പാർട്ടിയേയും അപവാദ പ്രചാരണത്തിലൂടെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. മൂവാറ്റുപുഴ എം എൽ എയുടെ വെല്ലുവിളി എ എ റഹീം ഏറ്റെടുക്കുമോ ? റഹീമിൻ്റെ മറുപടി കാത്ത് കുഴൽനാടൻ

New Update

publive-image

Advertisment

കൊച്ചി: മുവാറ്റുപുഴയിലെ പോക്സോ കേസിൽ ഡി വൈ എഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ സംവാദത്തിനായി വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എം എൽ എ. നേരത്തെ കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനെ മാത്യു കുഴൽനാടൻ സംരക്ഷിക്കുന്നുവെന്ന് എ എ റഹീം ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് കേസിനെ സംബന്ധിച്ച് സംവാദത്തിന് താൻ തയ്യാറാണെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കിയത്.

തനിക്കും പാർട്ടിക്കുമെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തെ തുടർന്നാണ് കുഴൽനാടൻ്റെ തീരുമാനം. തിങ്കളാഴ്ച തലസ്ഥാനത്ത് എത്തുമെന്നും 10 മണിക്ക് ഏതു വേദിയിലും സംവാദത്തിന് തയ്യാറാണെന്നുമാണ് മാത്യു പറയുന്നത്. റഹീമിൻ്റെ മറുപടിക്ക് കാത്തിരിക്കുകയാണെന്നും കുഴൽനാടൻ പറയുന്നു.

https://www.facebook.com/mathewkuzhalnadanofficial/posts/4094390880677814

മാത്യൂ കുഴൽനാടൻ്റെ എഫ് ബി പോസ്റ്റ്:

DYFI സംസ്ഥാന സെക്രട്ടറി എ എ റഹീമിനോടാണ്..

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവാറ്റുപുഴയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് നിങ്ങൾ എനിക്ക് എതിരെയും പാർട്ടിക്കെതിരെയും അപവാദ പ്രചരണങ്ങൾ നടത്തി കൊണ്ടിരിക്കുകയാണല്ലോ. എന്നെ പ്രതി നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതു പ്രവർത്തകൻ എന്ന നിലയിൽ എന്റെയും, അതിലേറെ പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം.

നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാൻ ഏറ്റെടുക്കുന്നു.. നമുക്ക് ഈ കാര്യത്തിൽ ഒരു പരസ്യ സംവാദം ആകാം.. ബാക്കി പൊതുജനം തീരുമാനിക്കട്ടെ..

നിങ്ങൾ തയ്യാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിങ്ങൾ പറയുന്ന വേദിയിൽ ഞാൻ എത്താം..മറുപടിക്കായി കാക്കുന്നു..

mathew kuzhalnadan aa rahim
Advertisment