Advertisment

മാത്യു കുഴൽനാടൻ്റെ പൊതു പര്യടനം വെള്ളിയാഴ്ച മുതൽ

New Update

publive-image

Advertisment

മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ്റെ തെരഞ്ഞെടുപ്പ് പര്യടനം രണ്ടാം ഘട്ടത്തിലേക്ക്. പൊതു പര്യടനത്തിന് നാളെ തുടക്കമാകും. പൈങ്ങോട്ടൂർ പഞ്ചായത്തിലെ ആയങ്കരയിൽ നിന്ന് രാവിലെ എട്ടിനാണ് പര്യടനം ആരംഭിക്കുന്നത്. മുൻ എംഎൽഎയും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. ജോണി നെല്ലൂർ ഉദ്ഘാടനം നിർവഹിക്കും.

ഡീൻ കുര്യാക്കോസ് എംപി, കെപിസിസി സെക്രട്ടറി അഡ്വ. കെഎം സലീം, ജോയി മാളിയേക്കൽ, ഉല്ലാസ് തോമസ്, ജോളി ജോർജ് നെടുങ്കല്ലേൽ , കെഎം പരീത്, പിഎം. അമീർ അലി, പിഎസ് സലിം ഹാജി, ജോസ് പെരുമ്പള്ളി കുന്നേൽ, പി എം കോയാകുട്ടി, ഇബ്രാഹിം ലുഷാദ്, ഡായി തോമസ് എന്നിവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് പോത്താനിക്കാടും പര്യടനം നടക്കും.

സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് പോത്താനിക്കാട് മണ്ഡലം പ്രസിഡന്റ് എൻഎം ജോസഫ് അദ്ധ്യക്ഷത വഹിക്കും. മിൽമ ചെയർമാൻ ജോൺ തെരുവത്ത്, സുഭാഷ് കടക്കോട്, ലോറൻസ് എബ്രഹാം, നിസാർ പാലയ്ക്കൽ എന്നിവർ സംസാരിക്കും.

mathew kuzhalnadan kochi news
Advertisment