Advertisment

പോത്താനിക്കാടിൻ്റെ ഗ്രാമീണ നന്മയെ തൊട്ടറിഞ്ഞ് യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ

New Update

publive-image

Advertisment

മുവാറ്റുപുഴ: വിജയത്തിലേക്കുള്ള വഴിയിൽ പോത്താനിക്കാടിൻ്റെ ഗ്രാമീണ നന്മയിലൂടെ യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ്റെ പര്യടനം. ജന്മദേശമായ പൈങ്ങോട്ടൂരിലെ പര്യടനം പൂർത്തിയാക്കിയാണ് പറമ്പഞ്ചേരി പള്ളിത്താഴത്തേക്ക് മാത്യു കുഴൽനാടൻ എത്തിയത്.

സംസ്ഥാന സർക്കാരിൻ്റെ തട്ടിപ്പുകളും അഴിമതികളും ജനങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടി യുഡിഎഫ് നേതാക്കളുടെ പ്രസംഗം. ചെണ്ട, ബാൻ്റുമേളങ്ങളുടെ അകമ്പടിയിൽ പ്രവർത്തകരുടെ ആവേശം നിറഞ്ഞ സ്വീകരണം. കഴിഞ്ഞ അഞ്ചു വർഷത്തെ മണ്ഡലത്തിലെ വികസന മുരടിപ്പും യുഡിഎഫ് ജയിക്കേണ്ടതിൻ്റെ ആവശ്യകതയും എടുത്തു കാട്ടി വോട്ടു തേടിയുള്ള മാത്യുവിൻ്റെ മറുപടി പ്രസംഗം ഏതാനും വാക്കുകളിൽ ഒതുങ്ങി.

നാട്ടുകാരുടെ ആവേശം നിറച്ച സ്നേഹ സ്വീകരണിത്തിന് നടുവിലൂടെ തുറന്ന വാഹനത്തിൽ അടുത്ത സ്വീകരണ കേന്ദ്രമായ 56 ഏക്കർ വഴി ആര്യമറ്റത്തേക്ക്. മാത്യു കുഴൽനാടന് അനുഗ്രവും ആശിർവാദവുമായി അമ്മമാരും കുട്ടികളും ഉൾപ്പെടെ പോത്താനിക്കാടിൻ്റെ ഗ്രാമവീഥികളിൽ കാത്തുനിൽക്കുന്നു. കൈവീശി വോട്ടു തേടി കുട്ടികൾ സമ്മാനിച്ച പൂക്കളും ഏറ്റുവാങ്ങിയുള്ള പര്യടനം പോത്താനിക്കാട് ടൗണിൽ സമാപിച്ചു.

വാളകം, മാറാടി പഞ്ചായത്തുകളിലാണ് ഇന്നത്തെ പര്യടനം. വാളകം പഞ്ചായത്തിലെ പര്യടനം രാവിലെ എട്ടിന് കടാതി വായനശാല പടിയിൽ നിന്നാരംഭിച്ചു. ഉച്ചയ്ക്ക് ഒന്നിന് ചെക്ക് ഡാമിൽ സമാപിക്കും. മാറാടി പഞ്ചായത്തിലെ പര്യടനം ഉച്ചയ്ക്ക് രണ്ടിന് ചെക്ക് ഡാമിൽ നിന്നാരംഭിച്ച് രാത്രി ഏഴിന് ചങ്ങാലി മറ്റത്ത് സമാപിക്കും.

mathew kuzhalnadan kochi news
Advertisment