Advertisment

വ്യക്തിഹത്യയ്ക്ക് തങ്ങളില്ല; വികസന മുരടിപ്പ് ചർച്ചയാക്കി ഡോ. മാത്യു കുഴല്‍നാടന്‍ ; വാളകത്തിൻ്റെ മണ്ണിൽ യുഡിഎഫിൻ്റെ പടയോട്ടം !

New Update

publive-image

Advertisment

മുവാറ്റുപുഴ: വികസന മുരടിപ്പ് ചർച്ചയാക്കി വാളകത്തിൻ്റെ ഗ്രാമീണ മണ്ണിലൂടെ ഡോ. മാത്യു കുഴൽനാടൻ്റെ യാത്ര. യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ്റെ പൊതുപര്യടന പരിപാടിയുടെ രണ്ടാം ദിനത്തിന് വാളകം പഞ്ചായത്തിലെ കടാതിവായനശാല പടിയിൽ നിന്നായിരുന്നു തുടക്കം.

മുവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി.പി എൽദോസ് പര്യടനം ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം കൊണ്ട് മുവാറ്റുപുഴയുടെ വികസനം പിന്നോട്ടടിച്ചതിന് എൽഡിഎഫിനും എംഎൽഎയ്ക്കും ജനം മറുപടി നൽകുമെന്ന് പി.പി എൽദോസ് പറഞ്ഞു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ.ഒ ജോർജ് അദ്ധ്യക്ഷത വഹിച്ചു.

publive-image

എ മുഹമ്മദ് ബഷീർ, സലിം ഹാജി, വിൻസന്റ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ജോളി മോൻ ചൂണ്ടയിൽ, പി എം ഏലിയാസ്, എം എസ് സുരേന്ദ്രൻ, സാറാമ്മ ജോൺ, എസി എൽദോസ്, ജെറിൻ ജേക്കബ്ബ്, എവിൻ എൽദോസ് എന്നിവർ സംസാരിച്ചു.

സ്വീകരണത്തിന് ഏതാനും വാക്കുകളിൽ നന്ദി പറഞ്ഞ് മാത്യു വാളകം പഞ്ചായത്തിൻ്റെ ഗ്രാമവിശുദ്ധിയിലേക്ക് വോട്ടർമാരെ നേരിൽ കാണാൻ യാത്ര തുടങ്ങി. പള്ളിത്താഴം വഴി കുന്നക്കലേക്ക്. മാത്യുവിന് വിജയാശംസകൾ നേർന്ന് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേരാണ് പൂച്ചെണ്ടുകളുമായി വഴിയരുകിൽ കാത്തുനിന്നത്.

publive-image

സ്ഥാനാർഥി കുന്നക്കൽ എത്തുമ്പോൾ സ്വീകരിക്കാൻ പ്രവർത്തകരുടെയും നാട്ടുകാരുടെയും നീണ്ടനിര. സ്വീകരണത്തിന് നന്ദി പറഞ്ഞ് വികസനം ചർച്ച ചെയ്യാൻ എൽഡിഎഫിനോടും എംഎൽഎയോടും ആവശ്യം ആവർത്തിച്ച് മാത്യു. തെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യണമെന്ന എൽഡിഎഫിൻ്റെ സംസ്ഥാനതല നിർദേശം അംഗീകരിക്കുന്നു. അതേറ്റെടുത്ത് മുവാറ്റുപുഴയുടെ വികസനം ചർച്ച ചെയ്യാൻ എംഎൽഎ തയ്യാറുണ്ടോയെന്ന് മാത്യു ചോദിച്ചു.

വ്യക്തിഹത്യയ്ക്ക് തങ്ങളില്ല. വികസനം ചർച്ച ചെയ്യാൻ പൊതുവേദി ഉണ്ടാക്കാം. എൽഡിഎഫ് നയം തള്ളിക്കളഞ്ഞ് വികസനം ചർച്ച ചെയ്യാൻ തയ്യാറാവാതെ എംഎൽഎ ഒഴിഞ്ഞു മാറുകയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. തന്നെ വിജയിപ്പിച്ചാൽ വാളകം പഞ്ചായത്തിൻ്റെ വികസന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മാത്യുവിൻ്റെ ഉറപ്പ്. കൈയടികളോടെയാണ് മാത്യുവിൻ്റെ വാക്കുകളെ കുന്നക്കൽ ഏറ്റെടുത്തത്. വാളകം കവലയിലെ സ്വീകരണവും ഏറ്റുവാങ്ങി മാത്യു ഗ്രാമീണതയുടെ നന്മകളിലൂടെ പ്രയാണം തുടരുന്നു.

mathew kuzhalnadan kochi news
Advertisment