Advertisment

യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടന്‍റെ 'കൈ'പിടിച്ച് മാറാടി

New Update

publive-image

Advertisment

മാറാടി: വികസനം പിന്നോട്ടടിച്ച അഞ്ചു വർഷം ഓർമ്മപ്പെടുത്തി മാറാടിയുടെ മണ്ണിലൂടെ ജനഹൃദയങ്ങൾ കീഴടക്കി ഡോ. മാത്യു കുഴൽനാടൻ്റെ പര്യടനം. വാളകത്തെ പര്യടനം പൂർത്തിയാക്കി 3.30 ഓടെയാണ് മാറാടി പഞ്ചായത്തിലെ പര്യടനത്തിന് തുടക്കമിട്ട് ചെക്ക്ഡാം ജങ്ഷനിൽ നിന്നും പ്രകടനമായി കായാടിയിലേക്ക് യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടനെ പ്രവർത്തകർ ആനയിച്ചു.

കെ.പി.സി.സി അംഗം വർഗീസ് മാത്യു പര്യടനം ഉദ്ഘാടനം ചെയ്തു. മുവാറ്റുപുഴ കഴിഞ്ഞ അഞ്ച് വർഷവും വികസനരംഗത്ത് കൊറോണയുടെ പിടിയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുവാറ്റുപുഴയെ അഞ്ച് വർഷം കൊണ്ട് വികസനരംഗത്ത് 50 വർഷം പിന്നോട്ടടിച്ച അതിദയനീയ സ്ഥിതിക്ക് മാറ്റം വരണമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നഷ്ടമായ വികസനം തിരിച്ചുപിടിക്കാൻ ജനങ്ങൾക്കൊപ്പം ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

publive-image

സാബു ജോൺ, സി.പി. ജോയി, ഒ.പി. ബേബി, ഷാൻ്റി ഏബ്രഹാം, രമ രാമകൃഷ്ണൻ, റജി പി ജോർജ്, മൻസൂർ പാലിയമ്പറമ്പിൽ, പി.പി.ജോളി, ജിഷ ജിജോ, ജയ്സ് ജോൺ, ജിബി ഏബ്രഹാം, സജി ടി. ജേക്കബ്, വി.ജി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു.

മാത്യുവിനെ സ്വീകരിക്കാനും വിജയാശംസകൾ നേരാനും നൂറുകണക്കിന് പേരാണ് വീടുകൾക്ക് മുന്നിലും വഴിയരുകിലും കാത്തു നിന്നത്. കത്തുന്ന ചൂടിനെയും കുളിർപ്പിക്കാനായി ഇടയ്ക്ക് പെയ്തിറങ്ങിയ മഴയെയും തൃണവൽഗണിച്ചും ആവേശകരമായ വരവേൽപ്പാണ് മാത്യു കുഴൽനാടന് മാറാടിയിലെ വോട്ടർമാർ നൽകിയത്.

mathew kuzhalnadan kochi news
Advertisment