Advertisment

കോണ്‍ഗ്രസിന്‍റെ 'ഹോട് സീറ്റി'ലേയ്ക്ക് മോഡി വിരുദ്ധനായ ബിജെപി നേതാവ് യശ്വന്ത് സിൻഹ എത്തുന്നു. നവമാദ്ധ്യമങ്ങളുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമായ മാത്യു കുഴല്‍നാടന്റെ ന്യൂ ജെന്‍ 'ഹോട് സീറ്റില്‍' ബിജെപിയുടെ മുന്‍ ധനമന്ത്രി എത്തുന്നത് നവംബർ 18ന്. പരിപാടി തത്സമയം ഫേസ്ബുക്കിൽ

New Update

കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ്(എ.ഐ.പി.സി)സംഘടിപ്പിക്കുന്ന ഹോട് സീറ്റ് പരിപാടിയുടെ മൂന്നാം അദ്ധ്യായം നവംബർ18ന് കൊച്ചിയിൽ നടക്കും. മുൻ കേന്ദ്ര ധന, വിദേശകാര്യ വകുപ്പ് മന്ത്രി യശ്വന്ത് സിൻഹയാണ് ഇത്തവണ ഹോട് സീറ്റിൽ സംവദിക്കാൻ എത്തുന്നത്. 18ന് വൈകിട്ട് ആറുമണിക്ക് കൊച്ചി ബോൾഗാട്ടി പാലസിൽ വെച്ചാണ് പരിപാടി.

Advertisment

ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ മാത്യു കുഴൽനാടൻ യശ്വന്ത് സിൻഹയുമായി സംവധിക്കും. 'നോട്ട് നിരോധനം ഒരു ദുരന്തം, സമ്പദ്ഘടന താറുമാറിൽ' എന്ന വിഷയത്തിലാണ് സംവാദം. നോട്ട് നിരോധനം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായിട്ടും അതിന്റെ അഘാതം സാമ്പത്തികമേഘലയിൽ വിട്ടുമാറിയിട്ടില്ല.

publive-image

ഈ സാഹചര്യത്തിൽ നരേന്ദ്ര മോദിയുടെ പരാജയപ്പെട്ട സാമ്പത്തികനയം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കുകാണ് എ.ഐ.പി.സി പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.ഇന്ത്യൻ സാമ്പത്തിക രംഗത്തേ പരാജയത്തേക്കുറിച്ചും നോട്ട് നിരോധനത്തിന്റെ അഘാതത്തെക്കുറിച്ചും മോദിയുടെ തന്നെ മന്ത്രിസഭയിൽ അംഗമായിരുന്ന യശ്വന്ത് സിൻഹ ഹോട് സീറ്റിലൂടെ പങ്കുവെക്കും.

മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ പൂർണ പരാജയമായിരുന്നുവെന്ന് ജനങ്ങളെ ബോധിപ്പിക്കുകയാണ് ഈ അദ്ധ്യായത്തിൽ ഹോട് സീറ്റ് പരിപാടി ഉദ്ധേശിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ 40ഓളം പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.എ.ഐ.പി.സി യുടെ ഫേസ്ബുക്ക് പേജിലൂടെ സംവാദം തത്സമയം വീക്ഷിക്കാം. ലോകത്തിന്റെ ഏതു കോണിൽ നിന്നും തങ്ങളുടെ ചോദ്യങ്ങൾ ഹോട് സീറ്റ് പരിപാടിയിൽ ചോദിക്കാം.

publive-image

ഫേസ്ബുക്ക് കമെന്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഹോട് സീറ്റിലെ അതിഥി മറുപടിയും നൽകും.കുറഞ്ഞ സമയംകൊണ്ട് കൂടുതൽപേരുടെ പങ്കാളിത്തമാണ് ഹോട് സീറ്റ് പരിപാടിയെ വത്യസ്തമാക്കുന്നത്.പരമ്പരാഗത രീതിയിൽ സമ്മേളനം വിളിച്ചും യോഗങ്ങൾ ചേർന്നും നടത്തിയിരുന്ന പരിപാടികളിൽ നിന്നും വ്യത്യസ്തമായാണ് ഹോട് സീറ്റ് പരിപാടി നടത്തുന്നത്. നവ മാദ്ധ്യമങ്ങളുടെ സജീവ പങ്കാളിത്തമാണ് ഹോട് സീറ്റ് പരിപാടിയെ ശ്രദ്ധേയമാക്കുന്നത്.

publive-image

വ്യത്യസ്തമായ രീതിയിൽ കോൺഗ്രസ് അവതരിപ്പിക്കുന്ന ഹോട് സീറ്റ് പരിപാടിയിൽ രാജ്യത്തെ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. സമൂഹത്തിന്റെ പല മേഖലകളിൽ നടക്കുന്ന സംഭവങ്ങളും ഹോട് സീറ്റിൽ ചോദ്യം ചെയ്യപ്പെടുകയും ചർച്ചയാകപ്പെടുകയും ചെയ്യുന്നു. വിവിധ മേഖലകളിൽ പ്രഗൽഭരായവരാണ് ഹോട് സീറ്റിൽ സംവദിക്കാൻ എത്തുന്നത്.

ആദ്യ അദ്ധ്യായത്തിൽ പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ രജ്ദീപ് സർദ്ദേശായിയും രണ്ടാം അദ്ധ്യായത്തിൽ അഭിഭാഷക ഇന്ദിര ജയ്സിങ്ങുമാണ് ഹോട് സീറ്റിൽ സംവദിക്കാൻ എത്തിയത്. സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ കഴിയാത്ത പ്രൊഫഷനലിസ്റ്റുകൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ഹോട് സീറ്റ് പരിപാടിയിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നു എന്നതാണ് പരിപാടിയുടെ മറ്റൊരു പ്രത്യേകത.

publive-image

ഒരു സമ്മേളനത്തിൽ പങ്കെടുക്കാനോ സജീവരാഷ്ട്രീയത്തിൽ പ്രവർത്തിക്കാനോ പ്രൊഫഷണിസ്റ്റുകൾക്ക് പലപ്പോഴും കഴിയാറില്ല. ഇത്തരക്കാർക്ക് പുതിയ അവസരങ്ങൾ ഒരുക്കി കൊടുക്കുകയാണ് ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ്. മാത്യു കുഴൽനാടൻ നയിക്കുന്ന ഹോട് സീറ്റ് പരിപാടിയിലെ ഫേസ്ബുക്ക് ചോദ്യാവലി വ്യത്യസ്തമായി അഭിപ്രായ പ്രകടനങ്ങൾക്ക് വഴി ഒരുക്കുകയാണ്.

publive-image

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങാൻ കഴിയാത്ത പ്രൊഫഷണൽ ജോലിക്കാർക്ക് അവരുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്നുപറയാനും രാഷ്ട്രീയ പ്രവർത്തനം നടത്താനും ഒരു വേദി ഒരുക്കുക എന്നതാണ് ഓൾ ഇന്ത്യ പ്രൊഫെഷണൽ കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്. അതിനായി ഹോട് സീറ്റ് പോലെയുള്ള ഇത്തരം പരിപാടികൾ ഗുണം ചെയ്യുമെന്നും കൂടുതൽ സജീവമായി പ്രവർത്തിക്കാൻ പ്രൊഫഷണലിസ്റ്റുകൾക് അവസരമൊരുക്കുമെന്നും എ.ഐ.പി.സി ഭാരവാഹികൾ പറഞ്ഞു.

congress bjp
Advertisment