Advertisment

യൂത്ത് കോൺഗ്രസ് നേതാവിനെ സിപിഎം ആക്രമിച്ച സംഭവം; പോലീസ് പ്രതികളെ സഹായിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

New Update

publive-image

Advertisment

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് ദിവസം വാളകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎമ്മുകാർ മർദിച്ച സംഭവത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ. മൂവാറ്റുപുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എബി പൊങ്ങണത്തിനെയാണ് വാളകം മേക്കടമ്പ് നെയ്ത്തുശാല പടി 34-ാം നമ്പർ ബൂത്തിൽ ആറാം തീയതി രാത്രി ഏഴേകാലോടു കൂടി ഒരു കൂട്ടം സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് ആ ക്രമിച്ചത്.

അക്രമം നടന്ന് മൂന്നു ദിവസമായിട്ടും പ്രതികളെ ഒരാളെ പോലും പിടിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ഒപ്പം വാദിയെ പ്രതിയാക്കുന്ന നടപടിയും പോലീസ് സ്വീകരിക്കുകയാണ്. സംഭവത്തിൽ യൂത്ത് കോൺഗ്രസുകാരെ പ്രതികളാക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നതെന്ന് മാത്യു പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസം, മാത്യുകുഴൽ നാടന് വേണ്ടി നീ വോട്ടു ഉണ്ടാക്കി നൽകുമോ എന്ന് ചോദിച്ച് എഞ്ചിയെ മർദിച്ച ശേഷം കമ്പിവടിക്ക് പുറത്തെടിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത പറമ്പിലേക്ക് എബി ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് പൊലിസ് എത്തിയങ്കിലും അക്രമികൾ രക്ഷപ്പെട്ടു. ഇത് സംബന്ധിച്ച് എബി പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരച്ചില്ല. ഇതിനെതിരേ സമര പരിപാടികൾക്കൊരുങ്ങുകയാണെന്ന് മാത്യു പറഞ്ഞു.

പൊലീസ് ഏകപക്ഷീയമായി നീതിരഹിതമായി പെരുമാറുന്നത് തുടരുകയാണ്. ലീഗ് മുതിർന്ന നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പിഎ ബഷീറിന് നേരെയും കയ്യേറ്റം ഉണ്ടായി. എന്നാൽ കേസെടുത്ത പൊലിസ് കൗണ്ടർ കേസെടുത്ത് കള്ള കേസിൽ കുടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പൊലിസിന്റെ ഇത്തരം ഏകപക്ഷീയ നിലപാടുകൾക്കെതിരെ ശക്തമായ നിയമ - സമര പരിപാടുകളുമായി മുമ്പോട്ടു പോകും. പൊലിസ് പൊതുപ്രവർത്തകരോട് മാന്യത പുലർത്തണം. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും പൊതുപ്രവർത്തകർക്ക് മാന്യത നൽകണം.

സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പ് പ്രക്രീയകൾക്കിടെ വാഴപ്പിള്ളിയിൽ പ്രശ്നങ്ങൾ നടത്തിയത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്. തർബിയത്തിലും, പേഴയ്ക്കാപ്പിള്ളിയിലും നടന്നതും ഇദ്ദേഹത്തിന്റെ നിലപാടുകളാണ് പ്രശ്നമുണ്ടാക്കിയതെന്ന് കെപിസിസി അംഗം എ. മുഹമ്മദ് ബഷീർ പറഞ്ഞു

പരാജയഭീതിയിലായ എൽഡിഎഫ് നേതാക്കൾ പൊലിസിനെ ഉപയോഗിച്ച് അക്രമങ്ങൾ അഴിച്ചു വിടുകയാണന്ന് മുസ്ലീം ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് പിഎം അമീർ അലി പറഞ്ഞു.

കെപിസിസി അംഗം എ. മുഹമ്മദ് ബഷീർ, യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പിഎം അമീർ അലി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പിഎ സലീം ഹാജി, മുനിസിപ്പൽ ചെയർമാൻ പിപി എൽദോസ്, മുസ്ലിം ലീഗ് നിമണ്ഡലം പ്രസിഡന്റ് പിഎ ബഷീർ, യുഡിഎഫ് സെക്രട്ടറി ടോമി പാലമല, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി, അസംബ്ലി മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, റിയാസ് താമരപ്പിള്ളി ഷാൻ മുഹമ്മദ് എന്നിവരും പങ്കെടുത്തു.

mathew kuzhalnadan kochi news
Advertisment