Advertisment

പടിയിറക്കം വ്രണിതഹൃദയനായി ! തീരുമാനം വേദനിപ്പിച്ചു, മനസ്സിനെ മുറിവേല്‍പ്പിച്ചു - മാത്യു ടി തോമസിന്‍റെ പ്രതികരണം പറയാന്‍ ബാക്കിയുണ്ടെന്ന മുന്നറിയിപ്പോടെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തുനിന്നുള്ള പടിയിറക്കം വ്രണിതഹൃദയനായിട്ടാണെന്ന് മന്ത്രി മാത്യു ടി തോമസ്‌ വ്യക്തമാക്കിയതോടെ ജനതാദളില്‍ പ്രശ്നങ്ങള്‍ ഒന്നും അവസാനിക്കുന്നില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മാത്രമല്ല രണ്ടര വര്‍ഷം വീതം മന്ത്രി പദവി പങ്കുവയ്ക്കുന്നത് സംബന്ധിച്ച് നേരത്തെ ധാരണ ഉണ്ടായിരുന്നോ എന്നതിന് തന്‍റെ പക്കല്‍ തെളിവുണ്ടെന്നും എന്നാല്‍ അങ്ങനൊന്നുണ്ടെന്ന് ദേശീയ നേതൃത്വം പറഞ്ഞ സ്ഥിതിക്ക് താന്‍ തല്‍ക്കാലം ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും പിന്നീട് പറയാം എന്നുമാണ് മന്ത്രി പ്രതികരിച്ചത് .

publive-image

പലതും പറയാനുണ്ട് .. അത് പിന്നീട് .. എന്നും പറയാന്‍ മാത്യു ടി ഇന്ന് മടിച്ചില്ല. മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കാനുള്ള തീരുമാനം വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു . തന്നെ ഒഴിവാക്കാന്‍ വേണ്ടി ഇടതുപക്ഷരീതികള്‍ക്ക് യോജിക്കാത്ത നടപടികളുണ്ടായി .

നീതിപൂര്‍വം പ്രവര്‍ത്തിച്ചത് അനിഷ്ടങ്ങളുണ്ടാക്കി. കുടുംബത്തെയും തന്നെയും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായി. തീരുമാനം മനസ്സിനെ മുറിവേല്‍പ്പിച്ചെന്നും മാത്യു ടി തോമസ് കൂട്ടിച്ചേര്‍ത്തു.

മാത്യു ടി തോമസ് സ്ഥാനമൊഴിയാനും ചിറ്റൂര്‍ എം എല്‍ എയായ കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാനുമാണ് ജനതാദളില്‍ ഇന്ന് തീരുമാനമായത്.

mathew t thomas
Advertisment