Advertisment

ഡ്രൈവര്‍ ഉള്‍പ്പടെ നാല് യാത്രക്കാരുമായി വന്ന കാര്‍ വനിതാ എസ് ഐ തടഞ്ഞു നിര്‍ത്തി; കാറില്‍ മൂന്നു യാത്രക്കാരില്‍ കൂടുതല്‍ അനുവദിക്കാനാകില്ലെന്നും ലോക്ഡൗണ്‍ നിയമം ലംഘിച്ചതിന് കേസെടുക്കുമെന്നും ഡ്രൈവറെ വിരട്ടി; വിരട്ടല്‍ അതിരുകടന്നപ്പോള്‍ പിന്‍സീറ്റില്‍ ഇരുന്ന പ്രമുഖന്‍ ഗ്ലാസ് താഴ്ത്തി; ആളെ കണ്ടിട്ട് വനിതാ എസ്‌ഐയ്ക്ക് മനസ്സിലായില്ല; ഒടുവില്‍ മുഖത്തുണ്ടായിരുന്ന മാസ്‌കും നീക്കി പ്രമുഖന്‍; കാറിലിരുന്ന ആളെ തിരിച്ചറിഞ്ഞ എസ്‌ഐയും സംഘവും ഒടുവില്‍ മാപ്പുപറഞ്ഞ് തടിയൂരി; ക്ലീന്‍ ഷേവ് ചെയ്ത് കാറിലുണ്ടായിരുന്നത് എംഎല്‍എ മാത്യു ടി തോമസ്‌!; സംഭവം ഇങ്ങനെ

New Update

തിരുവല്ല: തിരുവല്ല എംഎല്‍എ മാത്യു ടി തോമസ് ആനിക്കാട്ട് നടന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു .കാറില്‍ എംഎല്‍എയും ഡ്രൈവറും കൂടാതെ മറ്റു രണ്ടു പേര്‍ കൂടി. ആകെ മൊത്തം നാലു യാത്രക്കാര്‍. കാര്‍ മല്ലപ്പള്ളിയിലെത്തിയപ്പോള്‍ എംഎല്‍എയുടെ വാഹനം കീഴ് വായ്‌പ്പൂര് വനിത അഡീഷ്ണല്‍ എസ് ഐ ജാന്‍സിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു നിര്‍ത്തി. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ മല്ലപ്പള്ളി ജംഗ്ഷനിലായിരുന്നു സംഭവം.

Advertisment

publive-image

മൂന്നു പേരില്‍ കൂടുതല്‍ പേര്‍ കാറില്‍ യാത്ര ചെയ്യുന്നത് ലോക്ക് ഡൗണ്‍ നിയമ ലംഘനമാണെന്നും കേസെടുക്കാന്‍ വകുപ്പുണ്ടെന്നുമായിരുന്നു വനിതാ എസ് യുടെ വിരട്ടല്‍. ഡ്രൈവര്‍ക്ക് നേരെയുള്ള വിരട്ടലും സംസാരവും അഞ്ച് മിനിട്ടിലേറെ നീണ്ടതോടെ പിന്‍ സിറ്റിലിരുന്ന എം എല്‍ എ ഗ്ലാസ് താഴ്‌ത്തി. എന്നിട്ടും വനിതാ എസ് ഐക്കും സംഘത്തിനും ആളെ പിടി കിട്ടിയില്ല.

തുടര്‍ന്ന് എം എല്‍ എ തന്റെ മുഖത്തെ മാസ്‌ക് കൂടി മാറ്റിയതോടെ ആളെ തിരിച്ചറിഞ്ഞ വനിതാ എസ് ഐ യും കൂട്ടരും ക്ഷമാപണം നടത്തി തടി തപ്പുകയായിരുന്നു. എക്കാലവും തന്റെ മുഖത്തുണ്ടായിരുന്ന മീശയും താടിയും ഉപേക്ഷിച്ച് ക്ലീന്‍ ഷേവ് ചെയ്തായിരുന്നു എംഎല്‍എ എത്തിയത്.

ഡി വൈ എഫ് ഐ ആനിക്കാട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എം എല്‍ എ .എം എല്‍ എ യെ കൂടാതെ ഡ്രൈവര്‍, എം എല്‍ എ യുടെ ഇളയ മകള്‍, എല്‍ ഡി എഫ് കണ്‍വീനര്‍ അലക്‌സ് കണ്ണമല എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. കോവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണില്‍ നേരിയ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കാറില്‍ സഞ്ചരിക്കാമെന്നതാണ് നിയമം. ഇത് ലംഘിച്ച്‌ യാത്ര ചെയ്തതാണ് വാഹനം തടയാന്‍ കാരണമായത്.

mathew t thomas lock down
Advertisment