Advertisment

അടിച്ചേല്‍പ്പിച്ച് ലയനം നടത്താനാവില്ല; ഒരു മുന്നണിയില്‍ രണ്ട് ജനതാദളുകള്‍ ഉണ്ടാകുന്നത് അഭംഗി; കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം ഒരു എല്‍ഡിഎഫ് കക്ഷി ഏറ്റെടുക്കാന്‍ പാടില്ല; രാഷ്ട്രീയ നെറി എല്‍ജെഡിയില്‍ നിന്ന് പഠിക്കേണ്ട ഗതികേട് ജെഡിഎസിനില്ലെന്ന് മാത്യു ടി തോമസ്

New Update

തിരുവനന്തപുരം:  എല്‍ജെഡിയുമായുള്ള ലയനത്തെ പൂര്‍ണമായും തള്ളി ജെഡിഎസ്. അടിച്ചേല്‍പ്പിച്ച് ലയനം നടത്താനാവില്ലെന്നും ആദ്യമായി ജെഡിഎസില്‍ ലയിക്കാന്‍ തയാറാണെന്ന നിര്‍ദേശം മുന്നോട്ടുവച്ചതും എല്‍ജെഡിയാണെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി.തോമസ് പറഞ്ഞു.

Advertisment

publive-image

കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം ഒരു എല്‍ഡിഎഫ് കക്ഷി ഏറ്റെടുക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ നെറി എല്‍ജെഡിയില്‍ നിന്ന് പഠിക്കേണ്ട ഗതികേട് ജെഡിഎസിനില്ലെന്നും മാത്യു ടി തോമസ് കൂട്ടിച്ചേര്‍ത്തു.

എല്‍ജെഡിയുമായുള്ള ലയനത്തെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസ് എംഎല്‍എ നിലപാട് വ്യക്തമാക്കിയത്. സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ അസ്തിത്വം തങ്ങളായിട്ട് നശിപ്പിക്കില്ല

ലയനത്തിന് ദേവഗൗഡയെ കണ്ട് ആദ്യം ആഗ്രഹം അറിയിച്ചത് എല്‍ജെഡി നേതാക്കളാണ്. അവര്‍ ഇപ്പോള്‍ ലയനത്തെ തള്ളിപ്പറയുന്നതിന് കാരണം എന്തെന്ന് വ്യക്തമല്ല. രാഷ്ട്രീയ നെറി എല്‍ജെഡിയില്‍ നിന്ന് പഠിക്കേണ്ട കാര്യമില്ല

അടിച്ചേല്‍പ്പിച്ച് ലയനം നടത്തുക സാധ്യമല്ല. ഒരു മുന്നണിയില്‍ രണ്ട് ജനതാദളുകള്‍ ഉണ്ടാകുന്നത് അഭംഗിയാണ്. അസ്ഥിത്വമില്ലാത്ത പാര്‍ട്ടിയില്‍ ലയിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും മാത്യു ടി തോമസ് പറഞ്ഞു

mathew t thomas mla mathew t thomas mla speaks
Advertisment