Advertisment

സൗഹൃദ ദിനത്തില്‍ മനോരമ ദിനപത്രത്തിന് ആശംസകളുമായി മാതൃഭൂമി ദിനപത്രം ! മലയാളത്തിലെ രണ്ടാം സ്ഥാനത്തുള്ള പത്രം ഒന്നാം സ്ഥാനത്തുള്ള പത്രത്തിന് സൗഹൃദദിനാശംസകള്‍ നേര്‍ന്നത് ഒന്നാം പേജില്‍ തന്നെ ! ഇവര്‍ തമ്മില്‍ ഇത്ര സൗഹൃദമോയെന്ന് ചോദിച്ച് വായനക്കാരും സോഷ്യല്‍ മീഡിയയും. മാതൃഭൂമിയുടെ പുതിയ ബിസനസ് തന്ത്രമെന്നും നിരീക്ഷണം. മാതൃഭൂമിയുടെ ആശംസയ്ക്ക് മനോരമയുടെ നന്ദി നാളെയോ ?

New Update

publive-image

Advertisment

തിരുവനന്തപുരം: ഇന്നു സൗഹൃദ ദിനം. സൗഹൃദ ദിനത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുകള്‍ക്ക് ആശംസകള്‍ അറിയിക്കുക സ്വഭാവികമാണ്. എന്നാല്‍ ഇന്നു കണ്ട ഒരു സൗഹൃദ ദിന ആശംസയാണ് സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

 

ആശംസ നേര്‍ന്നിരിക്കുന്നത് മറ്റാരുമല്ല; മാതൃഭൂമി മനോരമയ്ക്കാണ് ഈ സൗഹൃദ ദിന ആശംസ നേര്‍ന്നിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജിലാണ് പ്രിയപ്പെട്ട മനോരമയ്ക്ക് സ്‌നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍ നേര്‍ന്നത്. ഈ വ്യത്യസ്തമായ ആശംസയാണ് ഏറെ ശ്രദ്ധ നേടിയത്.

publive-image

സാധാരണ ഗതിയില്‍ ഒന്നും രണ്ടും സ്ഥാനത്തുനല്‍ക്കുന്ന പത്രങ്ങള്‍ തമ്മില്‍ വലിയ ശത്രുതയുണ്ടാകുമെന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍ ഇവിടെ മനോരമ തങ്ങളുടെ ശത്രുവല്ല, വലിയ മിത്രം തന്നെയെന്നാണ് മാതൃഭൂമി നല്‍കുന്ന സന്ദേശം.

എന്നാല്‍ മാതൃഭൂമിയുടേത് ബിസനസ് തന്ത്രമാണെന്ന നിലപാടും പലരും പറയുന്നുണ്ട്. മനോരമയക്ക് ആശംസ നേര്‍ന്ന മാതൃഭൂമി അതുവഴി വലിയ ചിലവില്ലാതെ പരസ്യം നേടുന്നുവെന്നാണ് ഈ വാദക്കാര്‍ പറയുന്നത്. എന്തായാലും മാതൃഭൂമിയുടെ ആശംസയോട് മനോരമ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചു കണ്ടിട്ടില്ല.

NEWS
Advertisment