Advertisment

മറ്റക്കര ടോംസ് കോളേജിന് മികച്ച വിജയം.... കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനത്താണ് കോളേജിന്‍റെ സ്ഥാനം

New Update

കോട്ടയം: എ.പി.ജെ.അബ്ദുൽകലാം സാങ്കേതിക സർവകലാശാല 2020 ഏപ്രിൽ മാസം പ്രസിദ്ധീകരിച്ച S5 ബി.ടെക്ക് പരീക്ഷയിൽ മറ്റക്കര ടോംസ് എൻജിനീയറിങ് കോളേജ് മികച്ച നേട്ടം കൈവരിച്ചു.

Advertisment

publive-image

കേരളത്തിലെ എല്ലാ എൻജിനീയറിങ് കോളജുകളിൽ വച്ച് എട്ടാം സ്ഥാനവും, സ്വകാര്യ കോളജുകളിൽ രണ്ടാം സ്ഥാനവും ടോംസ് എഞ്ചിനീയറിംഗ് കോളജ് കരസ്ഥമാക്കി. കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനത്താണ് ഈ പരീക്ഷയിൽ കോളേജിന്റെ സ്ഥാനം.

തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കോളേജിലെ ചിട്ടയായ പരിശീലനവും, തികഞ്ഞ അച്ചടക്കവുമാണ് സ്ഥാപനത്തിന്‍റെ വിജയത്തിന് പിന്നിലെന്ന് കോളേജ് പ്രിൻസിപ്പൽ Dr.A.J.പോൾ പറഞ്ഞു.

mattakkara tomjose
Advertisment