Advertisment

ടിപ്പറിനടിയിലേക്ക് വീണ് മധ്യവയസ്‌ക്കന്‍ മരിച്ചത് യാദൃശ്ചികമായി സംഭവിച്ച അപകടമല്ല , തള്ളിയിട്ട് കൊന്നതാണെന്ന് കണ്ടെത്തല്‍ ; സി.സി ടി വി ദൃശ്യങ്ങൾ പുറത്ത് , പ്രതി പിടിയില്‍

New Update

മാവേലിക്കര : മദ്ധ്യവയസ്കൻ ടിപ്പറിനടിയിൽപ്പെട്ട് മരിക്കാനിടയായ സംഭവം അപകടമല്ലെന്നും മറ്റൊരാൾ ടിപ്പറിന് മുന്നിലേക്ക് തള്ളിയിട്ടതാണെന്നും വ്യക്തമാക്കുന്ന സി.സി ടി വി ദൃശ്യങ്ങൾ പുറത്ത്. നിരണം കിഴക്കുംഭാഗം കോയിച്ചിറയിൽ രാജേന്ദ്രനാണ് (49) കഴിഞ്ഞ ദിവസം ടിപ്പറിനടിയിൽപ്പെട്ട് മരിച്ചത്.

Advertisment

publive-image

രാജേന്ദ്രനെ ടിപ്പറിന് മുന്നിലേക്ക് തള്ളിയിട്ട മണക്കാട് പുത്തൂർ പോക്കാട്ട് ശ്രീധരനെ (75) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഗദ്ദിക മേളയോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ എ.ആർ ജംഗ്ഷന് സമീപം ഗദ്ദിക മേള നടക്കുന്ന വേദിക്ക് മുന്നിലുള്ള റോഡിൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടയിൽ ശ്രീധരൻ രാജേന്ദ്രനെ പിടിച്ചു തള്ളിയപ്പോൾ ടിപ്പറിനടിയിൽപ്പെട്ടതാണെന്ന് പൊലീസ് പറഞ്ഞു.

Advertisment