Advertisment

ഇങ്ങനെയും ഉണ്ടോ ആര്‍ത്തി...ആര്‍ത്തി മൂത്ത് ഭ്രാന്തായി...മായാവതിയുടെ പിറന്നാളിനേ വേണ്ടി മുറിച്ച 63 കിലോ കേക്കിന് വേണ്ടി കൈയ്യിട്ടുവാരി പ്രവര്‍ത്തകര്‍...വൈറലായ വീഡിയോ കാണാം

author-image
admin
Updated On
New Update

ലക്നൗ: ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷയായ മായാവതിയുടെ പിറന്നാളാഘോഷ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്. മായാവതിയുടെ 63-ാം പിറന്നാളന് 63 കിലോ തൂക്കമുള്ള വലിയ കേക്കാണ് മുറിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്.

Advertisment

publive-image

എന്നാല്‍ അത് മുറിക്കുന്നതിന് മുന്‍പെ ആള്‍ക്കാര്‍ കൂട്ടമായി വന്ന് കേക്കുകള്‍ കൈക്കലാക്കി ഓടുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്. കേക്കിന് വേണ്ടി അടിപിടി കൂടുന്നവരെയും വീഡിയോയില്‍ കാണുന്നുണ്ട്.

പ്രവര്‍ത്തകരോട് അടങ്ങി നില്‍ക്കാന്‍ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ കിട്ടിയതുമായി മുങ്ങുകയാണ് അവര്‍ ചെയ്യുന്നത്. അവസാനം കേക്ക് മുഴുവനും തീരാറായപ്പോള്‍ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയാണ് നേതാക്കള്‍ ചെയ്തത്.

ആഘോഷങ്ങള്‍ക്ക് ക്ഷണിക്കപ്പെട്ട നേതാക്കള്‍ നോക്കി നില്‍ക്കെയാണ് പ്രവര്‍ത്തകരുടെ കേക്കിന് വേണ്ടിയുള്ള കയ്യാങ്കളി. അവര്‍ക്ക് കേക്ക് കിട്ടിയോ എന്ന കാര്യം ചോദ്യമായി അവശേഷിക്കുന്നു.

 

 

Advertisment