Advertisment

 തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് രണ്ടു ദിവസത്തേയ്ക്ക് വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രഹസ്യ അജണ്ട ;ബി.എസ്.പി അധികാരത്തില്‍ വന്നാല്‍ പലിശയടക്കം തിരിച്ച് നല്‍കും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി

New Update

ലഖ്നൗ: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് രണ്ടു ദിവസത്തേയ്ക്ക് വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രഹസ്യ അജണ്ടയാണെന്ന് ബി.എസ്.പി നേതാവ് മായാവതി.

Advertisment

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും ഇതിനെതിരെ ശബ്ദുമുയര്‍ത്താന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നുവെന്നും മായാവതി ലഖ്നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണെന്നും മായാവതി പറഞ്ഞു.

publive-image

‘ഇതൊരു കരിദിനമായി ആചരിക്കും. തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായിരുന്നില്ല. തീരുമാനം പുനപരിശോധിക്കാന്‍ ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ നിങ്ങള്‍ക്കും ബി.ജെ.പിക്കും ഇതിന് ശക്തമായ മറുപടി വേണ്ട സമയത്ത് നല്‍കും’- മായാവതി പറഞ്ഞു.

സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധൈര്യം കാണിച്ചില്ലെന്നും മായാവതി കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടിയാല്‍ ഇതിന് പലിശയടക്കം തിരിച്ച് നല്‍കുമെന്നും മായാവതി വ്യക്തമാക്കി.

കോണ്‍ഗ്രസിന് വോട്ടു ചെയ്ത് വോട്ടുകള്‍ വിഘടിപ്പിക്കാതെ ബി.എസ്.പി-എസ്.പി സഖ്യത്തിന് വോട്ടു നല്‍കാന്‍ സംസ്ഥാനത്തെ മുസ്‌ലിം വോട്ടര്‍മാരോട് ആവശ്യപ്പെട്ടതിനാണ് മായാവതിക്കെതിരെ കമ്മീഷന്‍ നടപടിയെടുത്തത്.

Advertisment