ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജാണ് നടക്കുന്നതെന്ന് മായാവതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ബിഎസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി രംഗത്ത്. ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജാണ് നടക്കുന്നതെന്ന് മായാവതി പറഞ്ഞു.

ഗാസിയാബാദിലാണ് 35കാരനായ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി വെടിയേറ്റ് കൊല്ലപ്പെട്ടത്. യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. രാംരാജ് വാഗ്ദാനം ചെയ്ത രാമരാജ്യത്തിന് പകരം ഗുണ്ടാരാജാണ് നടപ്പാക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. തുടര്‍ന്നാണ് മായാവതി വിമര്‍ശനവുമായി എത്തിയത്. വിക്രം ജോഷിയുടെ കുടുംബത്തിന് മായാവതി അനുശോചനമറിയിച്ചു.

Advertisment