Advertisment

പ്രചാരണ രംഗത്ത് വിലക്ക് നിലനില്‍ക്കുമ്പോഴും യോഗിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മായാവതി ; ബിജെപിയോട് ഉദാരമായ സമീപനം തുടരാനാണ് ഭാവമെങ്കില്‍ നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് സാധ്യമാവില്ലെന്ന് മുന്നറിയിപ്പ്

New Update

ലക്‌നൗ: പ്രചാരണ രംഗത്ത് വിലക്ക് നിലനില്‍ക്കുമ്പോഴും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി.

Advertisment

publive-image

വിവിധ നഗരങ്ങളിലെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയും ദലിതുകളുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിച്ചും മാധ്യമ ശ്രദ്ധ നേടാനാണ് യോഗി ശ്രമിക്കുന്നതെന്ന് മായാവതി ആരോപിച്ചു. പ്രചാരണരംഗത്തെ വിലക്ക് പരസ്യമായി ലംഘിച്ച് മുന്നോട്ടുപോകുമ്പോഴും യോഗിയോട് ഉദാരമായ സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രചാരണരംഗത്ത് 72 മണിക്കൂറിന്റെ വിലക്കാണ് യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയത്. സമാനമായ കാരണം ഉന്നയിച്ച് മായാവതിക്ക് 48 മണിക്കൂറിന്റെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിലക്ക് നിലനില്‍ക്കുമ്പോഴും യോഗിയോട് ഉദാരമായ സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്ന ആരോപണമാണ് മായാവതി ഉന്നയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് യോഗി പരസ്യമായി ലംഘിച്ചിരിക്കുകയാണ്. വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയും ദലിതുകളുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിച്ചും യോഗി മാധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിയോട് ഉദാരമായ സമീപനം കൈക്കൊളളുന്നുവെന്ന് മായാവതി ചോദിച്ചു.

ഇത്തരത്തില്‍ ബിജെപിയോട് ഉദാരമായ സമീപനം തുടരാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാവമെങ്കില്‍ നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് സാധ്യമാവില്ലെന്ന് മായാവതി മുന്നറിയിപ്പ് നല്‍കി.

Advertisment