Advertisment

മോദി കാവല്‍ക്കാരനായിരിക്കുന്നു, ഇനി മേലില്‍ അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നത് പോലെ ചായക്കടക്കാരന്‍ ആയിരിക്കുകയില്ല. ബിജെപി ഭരണത്തിന് കീഴില്‍ എന്തൊരു മാറ്റമാണ് ഇന്ത്യയില്‍ വന്നത്, സബാഷ്! ; മോദിയെ പരിഹസിച്ച് മായാവതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : നരേന്ദ്രമോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ ആയുധമാക്കിയ ചായക്കടക്കാരന്‍ പരാമര്‍ശത്തെ കൂട്ടുപിടിച്ചാണ് മായാവതിയുടെ പരിഹാസം.

Advertisment

publive-image

'ചൗകിദാര്‍ ക്യാമ്പയിന്‍ ആരംഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് നിരവധി പേരും ചൗകിദാര്‍ എന്ന് അവരുടെ പേരിനൊപ്പം ചേര്‍ത്തിരിക്കുകയാണ്. ഇതോടെ നരേന്ദ്രമോദി കാവല്‍ക്കാരനായിരിക്കുന്നു.

ഇനി മേലില്‍ അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നത് പോലെ ചായക്കടക്കാരന്‍ ആയിരിക്കുകയില്ല. ബിജെപി ഭരണത്തിന് കീഴില്‍ എന്തൊരു മാറ്റമാണ് ഇന്ത്യയില്‍ വന്നത്, സബാഷ്!! 'മായാവതി ട്വീറ്റ് ചെയ്തു.

2014ല്‍ തെരഞ്ഞെടുപ്പ് കാലത്ത് താനൊരു ചായക്കടക്കാരനാണെന്ന് പ്രചാരണവേദികളില്‍ മോദി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

Advertisment