Advertisment

പഞ്ചവര്‍ണ്ണ തത്തയെ സ്വന്തമാക്കി മഴവില്‍ മനോരമ: സംപ്രേക്ഷണാവകാശം നേടിയത് വലിയ തുകയ്ക്ക്‌

author-image
ഫിലിം ഡസ്ക്
New Update

ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ നായകന്‍മാരാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. മണിയന്‍പ്പിളള രാജുവാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനമാണ് ചിത്രം പറയുന്നത്. ഹരി പി നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിനായി നടന്‍ ജയറാം നടത്തിയ മേയ്ക്ക് ഓവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisment

publive-image

തലമൊട്ടയടിച്ച് ശരീര ഭാരം കൂട്ടിയാണ് ചിത്രത്തില്‍ ജയറാം അഭിനയിച്ചിരിക്കുന്നത്. ജയറാമിനൊപ്പം തുല്ല്യപ്രാധാന്യമുളെളാരു വേഷത്തിലാണ് ചാക്കോച്ചനും ഈ ചിത്രത്തില്‍ എത്തുന്നത് ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററുകള്‍ക്കും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഇതു കൂടാതെ 'പഞ്ചവര്‍ണ്ണ തത്ത പറന്നേ' എന്നു തുടങ്ങുന്ന ഒരു ഗാനവും ചിത്രത്തിന്റെതായി സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

അനുശ്രീ നായികയായി എത്തുന്ന ചിത്രത്തില്‍ സലീംകുമാര്‍, ധര്‍മ്മജന്‍, ജോജു ജോര്‍ജ്ജ്, മണിയന്‍പ്പിളള രാജു, കുഞ്ചന്‍,അശോകന്‍, സാജന്‍ പളളുരുത്തി, സീമാ ജി നായര്‍, കനകലത തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. സ്വഭാവിക ഹാസ്യത്തിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന രമേഷ് പിഷാരടിയില്‍ നിന്നും അത്തരത്തിലൊരു ചിത്രമാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുക. എല്ലാ തരത്തിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നൊരു ചിത്രമായിരിക്കും പഞ്ചവര്‍ണ്ണ തത്തയെന്നാണ് ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ രമേഷ് പഷാരടി പറഞ്ഞിരുന്നത്.

ചിത്രീകരണം പൂര്‍ത്തിയായ പഞ്ചവര്‍ണ്ണ തത്ത വിഷു റിലീസായിട്ടാണ് തിയ്യേറ്ററുകളില്‍ എത്തുന്നത്. റിലീസ് ചെയ്യുന്നതിനു മുന്‍പായി പഞ്ചവര്‍ണ്ണ തത്തയുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം വിറ്റു പോയിരിക്കുകയാണ്. മലയാളത്തിലെ മുന്‍നിര ടെലിവിഷന്‍ ചാനലുകളിലൊന്നായ മഴവില്‍ മനോരമയാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം നേടിയിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത 3.9 കോടിക്കാണ് മഴവില്‍ മനോരമ സ്വന്തമാക്കിയിരിക്കുന്നത്.

Advertisment