Advertisment

‘തട്ടീം മുട്ടീം’ പരമ്പരയിൽ നിന്നും 'മീനാക്ഷി' ഇനി പിന്മാറുമോ ? ഭാഗ്യലക്ഷ്മി വിദേശത്തു തന്നെ തുടരുമോ ? മീനാക്ഷിയെ യാത്രയാക്കി മഞ്ജു പിള്ള !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി : മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഹാസ്യ പരിപാടിയായ ‘തട്ടീം മുട്ടീം’ പരമ്പരയിൽ നിന്നും മീനാക്ഷി പിന്മാറുമോ ? മീനാക്ഷിയായി അഭിനയിക്കുന്ന ഭാഗ്യലക്ഷ്മി നഴ്സിങ് പഠനം പൂർത്തിയാക്കി വിദേശത്തേയ്ക്കു പോവുകയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഈ സംശയം പ്രേക്ഷകരില്‍ ഉയരുന്നത്.

വിദേശത്തേയ്ക്കു പോകുന്ന ഭാഗ്യലക്ഷ്മിക്ക് ആശംസ അറിയിച്ച് പരമ്പരയില്‍ മീനാക്ഷിയുടെ അമ്മയായി അഭിനയിക്കുന്ന നടി മഞ്ജു പിള്ള സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കു വച്ചിരുന്നു . നഴ്സിങ് പഠനം പൂർത്തിയാക്കി വിദേശത്തേയ്ക്കു പോവുകയാണ് ഭാഗ്യലക്ഷ്മി. അതിനാൽ ഭാഗ്യലക്ഷ്മിയെ മിസ് ചെയ്യുമെന്നും ഒരുപാട് ഇഷ്ടമുണ്ടെന്നും ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു പിള്ള കുറിച്ചു.

സീരിയലിൽ മോഹനവല്ലി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മോഹനവല്ലിയുടെ മകൾ മീനാക്ഷിയുടെ കഥാപാത്രത്തിലൂടെയാണ് ഭാഗ്യലക്ഷ്മി ശ്രദ്ധ നേടിയത്. ഭാഗ്യലക്ഷ്മിയെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് മഞ്ജു ആശംസ അറിയിച്ചത്.‘‘ചക്കരേ നിന്നെ മിസ് ചെയ്യും. എല്ലാ ആശംസകളും നേരുന്നു. ഒരുപാടിഷ്ടം’’ – മഞ്ജു കുറിച്ചു.

കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ, ഭാഗ്യലക്ഷ്മി, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2011 നവംബർ 5ന് ആണ് മഴവിൽ മനോരമയിൽ ‘തട്ടീം മുട്ടീം’ സീരിയൽ സംപ്രേഷണം ആരംഭിച്ചത്. പെട്ടന്നു തന്നെ പ്രേക്ഷക പ്രീതി നേടിയ സീരിയൽ നിരവധി ആരാധകരെ സൃഷ്ടിച്ചു. ഭാഗ്യലക്ഷ്മിയുടെ സഹോദരനായ സിദ്ധാർഥ് പരമ്പരയിലും സഹോദര വേഷത്തിൽ എത്തിയെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

thatteem mutteem
Advertisment