Advertisment

മലയാളി എംബിഎ വിദ്യാര്‍ഥി ബെംഗലൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

author-image
admin
Updated On
New Update

ബെംഗളൂരു: മലയാളി എംബിഎ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂര്‍ പുതിയേടത്ത് കെ.പി.പ്രഭാകരന്റെയും സുരേഖയുടെയും ഏകമകനും യെലഹങ്കയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയുമായ അര്‍ജുന്‍(22) ബൈക്കപകടത്തില്‍ മരിച്ചെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

publive-image0

സഹപാഠികള്‍ക്കൊപ്പമാണ് അര്‍ജുന്‍ താമസിച്ചിരുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് പ്രദേശവാസികളായ ചിലര്‍ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരുടെ പണവും മൊബൈല്‍ഫോണും വാഹനങ്ങളും തട്ടിയെടുക്കുകയും ചെയ്തതായി സഹപാഠികള്‍ പറഞ്ഞു. 2 ദിവസം ഫ്‌ലാറ്റില്‍ പൂട്ടിയിടുകയും ചെയ്തു. പിന്നീട് സുഹൃത്തുക്കളെത്തി ഇവരെ മോചിപ്പിക്കുകയും അക്രമി സംഘത്തെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാകാം ഇപ്പോഴത്തെ സംഭവമെന്ന് ആരോപണമുണ്ട്.

Advertisment