Advertisment

 “ഏതെങ്കിലും സീരിയലിലെ ദുഷ്ട കഥാപാത്രമായ “അമ്മായിയമ്മ” അല്ല; സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ എം.സി ജോസഫൈനാണ്…”; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍‍

New Update

തിരുവനന്തപുരം: ഗാർഹിക പീഡനം നേരിടുന്ന പരാതിക്കാരിയോട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. പരാതി പറഞ്ഞ സ്ത്രീയോട് എം.സി ജോസഫൈൻ സഹാനുഭൂതി പ്രകടിപ്പിക്കാതെ ധാർഷ്ട്യത്തോടെ പെരുമാറുകയായിരുന്നു. അതേസമയം സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍‍.

Advertisment

publive-image

“ഏതെങ്കിലും സീരിയലിലെ ദുഷ്ട കഥാപാത്രമായ “അമ്മായിയമ്മ” അല്ല, സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ സഖാവ് എം.സി ജോസഫൈനാണ്…” എന്നാണ് രാഹുൽ മാങ്കൂട്ടത്തില്‍‍ പരിഹാസരൂപേണ ഫേയ്സ്ബുക്കിൽ കുറിച്ചത്.

സ്ത്രീധന-ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് വനിതാ കമ്മീഷനിലേക്ക് പരാതി നൽകാനും, അവരുടെ സംശയങ്ങൾ തീർക്കാനുമായി ഫോണിലൂടെ സംവദിക്കാൻ അവസരമൊരുക്കി മനോരമ ചാനൽ നടത്തിയ പരിപാടിയിലെ ജോസഫൈന്റെ പെരുമാറ്റമാണ് വിവാദമായിരിക്കുന്നത്.

mc josephine
Advertisment