Advertisment

ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പതിനെട്ട് വയസുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമായിരുന്നു; മീ ടൂവിന് മായയുടെ മറുപടി

author-image
ഫിലിം ഡസ്ക്
New Update

Advertisment

തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന തിയറ്റർ കലാകാരി അനന്യയുടെ മീ ടൂ വെളിപ്പെടുത്തലിനെതിരെ ആരോപണ വിധേയായ തമിഴ് നടി മായ എസ് കൃഷ്ണൻ. ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പതിനെട്ട് വയസുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമായിരുന്നു ചെയ്തതെന്നും മായ വിശദീകരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് മായയുടെ വിശദീകരണം.

മായയുടെ വിശദീകരണ കുറിപ്പ്

അനന്യ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഞാന്‍ നിഷേധിക്കുന്നു. ഞാന്‍ അവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമാണ് ഞാന്‍ അന്ന് ചെയ്തത്. അല്ലാതെ ഉപദ്രവിച്ചിട്ടില്ല. ഇനി ഒരിക്കലും ഞാന്‍ അതിന് മുതിരുകയുമില്ല.

എന്റെ പ്രതിഛായ നശിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അനന്യ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പറയുന്നതെല്ലാം അസത്യമാണ്. അനന്യയുടെ ഈ നീക്കം എനിക്കും കുടുംബത്തിനും കടുത്ത മാനസികാഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതിനെ ഞാന്‍ നിയമപരമായി നേരിടും- മായ വ്യക്തമാക്കി.

https://www.facebook.com/maya.iyer.543/posts/10210238858847377

Advertisment