Advertisment

'അയാൾ വിവസ്ത്രനായി അരുതാത്തതിന് ശ്രമിച്ചു'; അനുമാലിക്കിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ, സോണി ടി വിയിൽ നിന്ന് പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

Image result for anumalik

Advertisment

മീ ടു ആരോപണത്തില്‍ കുടുങ്ങിയ ഗായകനും സംഗീതസംവിധായകനുമായ അനുമാലികിനെ ഇന്ത്യന്‍ ഐഡല്‍ 10ന്റെ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് സോണി ടിവി നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഷോയുടെ തുടക്കം മുതലുള്ള വിധികര്‍ത്താവാണ് അനു മാലിക്. രണ്ട് ഗായികമാരാണ് തൊണ്ണൂറുകളില്‍ സിനിമയില്‍ പാടാന്‍ അവസരം തേടിയെത്തിയ തങ്ങളെ അനു മാലിക് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഫെയ്സ്ബുക്കിലൂടെ ആരോപണമുന്നയിച്ചത്. ഒരിക്കല്‍ മെഹബൂബ സ്റ്റുഡിയോയില്‍ വച്ചും മറ്റൊരിക്കല്‍ ഒരു ഗാനമേളയുടെ ഒരുക്കത്തിനിടെ മാലിക്കിന്റെ വീട്ടില്‍ വച്ചുമാണ് പീഡനശ്രമം ഉണ്ടായതെന്നാണ് ഒരു ഗായികയുടെ പരാതി.

Image result for anumalik

വീട്ടില്‍ വെച്ച് മാലിക് തന്റെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും സ്വയം വിവസ്ത്രനാവുകയും ചെയ്തതായി അവര്‍ ആരോപിച്ചു. സന്ദര്‍ശകര്‍ കോളിങ് ബെല്‍ അടിച്ചതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും അവര്‍ വെളിപ്പെടുത്തി. ഒരിക്കല്‍ തന്റെ വീട്ടില്‍ കൊണ്ടുവിടുമ്പോള്‍ രാത്രി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി തന്നെ ഓറല്‍ സെക്സിന് നിര്‍ബന്ധിച്ചുവെന്നും ഒരു സുരക്ഷാ ജീവനക്കാരന്‍ വന്നപ്പോള്‍ താന്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Image result for anumalik

 

റെക്കോഡിങ്ങിന് ഷിഫോണ്‍ സാരി ധരിച്ചുവരാന്‍ പറഞ്ഞ തന്നെ അനു മാലിക് സ്റ്റുഡിയോയില്‍ വച്ച് കെട്ടിപ്പിടിച്ചുവെന്നാണ് മറ്റൊരു ഗായിക പേരു വെളിപ്പെടുത്താതെ കുറിച്ചത്. തന്റെ ചെറുപ്പത്തില്‍ അനു  തന്നെ ചുംബിക്കാന്‍ ശ്രമിച്ചതായും ചെറിയ പെണ്‍കുട്ടികള്‍ ഇയാളെ സൂക്ഷിക്കണമെന്നും ശ്വേത പണ്ഡിറ്റ് ട്വിറ്ററില്‍ കുറിച്ചു. അനു മാലിക് തന്നെ മോശപ്പെട്ട വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നുവെന്നും ഫോണിലേയ്ക്ക് നിരന്തരം മിസ്ഡ് കോളുകള്‍ അടിക്കുകയും ചെയ്തിരുന്നുവെന്നാണ് സോന മൊഹാപാത്ര ആരോപിച്ചത്.

Advertisment