Advertisment

ദിവ്യ ഗോപിനാഥിന്റെ മീ ടൂ ആരോപണം; കുറ്റസമ്മതം നടത്തി അലന്‍സിയര്‍

New Update

publive-image

കൊച്ചി: തനിക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥിന്റെ വാക്കുകള്‍ ശരിയെന്ന് നടന്‍ അലന്‍സിയര്‍. സിനിമയുടെ ചിത്രീകരണ സമയത്ത് മുറിയില്‍ കയറിയത് ദുരുദ്ദേശത്തോടെയല്ലെന്നും സൗഹൃദത്തിന്റെ പേരില്‍ ആയിരുന്നെന്നും അലന്‍സിയര്‍ പറഞ്ഞു.

മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ദിവ്യ പറയുന്നത് പൂര്‍ണമായി സത്യമല്ല. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തതായിരുന്നു. മീ ടു ക്യാംപെയ്ന്‍ നല്ലതാണ്, എന്നാല്‍ അത് കുടുംബം തകര്‍ക്കാന്‍ ആകരുതെന്നും അലന്‍സിയര്‍ പറഞ്ഞു

Advertisment