Advertisment

മീ ​ടു ഇഫക്റ്റ് മലയാളത്തിലും. ദി ​ഹി​ന്ദു റ​സി​ഡ​ന്‍റ് എ​ഡി​റ്റ​ർ ഗൗ​രി​ദാ​സ​ൻ നാ​യ​ർക്ക് രാ​ജിവച്ചു

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: മീ ​ടു ഇഫക്റ്റ് മലയാളത്തിലും. മീ ​ടു കാമ്പ​യ്നി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ദി ​ഹി​ന്ദു പ​ത്ര​ത്തി​ന്‍റെ കേ​ര​ളാ ബ്യൂ​റോ റ​സി​ഡ​ന്‍റ് എ​ഡി​റ്റ​ർ ഗൗ​രി​ദാ​സ​ൻ നാ​യ​ർക്ക് രാ​ജി​വക്കേണ്ടിവന്നു. മലയാളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ നിരയിലുള്ള വ്യക്തിയാണ് പ്രശസ്ത സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍നായരുടെ മകനായ ഗൗ​രി​ദാ​സ​ൻ നാ​യ​ർ.

ഇദ്ദേഹത്തിന്റെ രാജി പ​ത്ര​ത്തി​ന്‍റെ മു​ൻ എ​ഡി​റ്റ​റും നി​ല​വി​ലെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​മാ​രി​ലൊ​രാ​ളു​മാ​യ എ​ൻ.​റാം ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ​ക്കു കാ​ത്തു​നി​ൽ​ക്കാ​തെ ഗൗ​രി​ദാ​സ​ൻ നാ​യ​രോ​ടു രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് എ​ൻ. റാം ​ട്വി​റ്റ​റി​ൽ കു​റി​ച്ചു.

യാ​മി​നി നാ​യ​ർ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ് ഗൗ​രി​ദാ​സ​ൻ നാ​യ​ർ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഗൗ​രി​ദാ​സ​ൻ നാ​യ​രു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ ഒ​രു ബ്ലോ​ഗി​ലൂ​ടെ​യാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. പി​ന്നീ​ട് സ​മ​കാ​ലി​ക​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ലൂ​ടെ ഗൗ​രി​ദാ​സ​ൻ നാ​യ​രു​ടെ പേ​ര് പു​റ​ത്തു​വ​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് മാ​ധ്യ​മ​സ്ഥാ​പ​നം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഗൗ​രി​ദാ​സ​ൻ നാ​യ​ർ ഈ ​വ​ർ​ഷം ഡി​സം​ബ​ർ 31-ന് ​വി​ര​മി​ക്കേണ്ടതായിരുന്നു .

mee too
Advertisment