Advertisment

കുവൈറ്റില്‍ റെസ്റ്റോറന്റില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന് പണം നല്‍കാതെ യുവാവ് ; പണം നല്‍കാതെ ഡെലിവറി ബോയിയെ പുറത്താക്കി വാതിലടച്ചെന്ന് പരാതി

New Update

കുവൈറ്റ് : കുവൈറ്റില്‍ റെസ്റ്റോറന്റില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന് പണം നല്‍കാതെ യുവാവ് . പണം നല്‍കാതെ ഡെലിവറി ബോയിയെ പുറത്താക്കി ഇയാള്‍ വാതിലടച്ചെന്നാണ് പരാതി. മഹ്ബൂലയിലാണ് സംഭവം .

Advertisment

publive-image

പ്രദേശത്തെ റസ്റ്റോറന്റിലേക്ക് ഫോണ്‍ ചെയ്ത് യുവാവ് പാഴ്‌സല്‍ ആവശ്യപ്പെടുകയായിരുന്നു. 16 കെഡിയായിരുന്നു ഭക്ഷണത്തിന്റെ വില. പാഴ്‌സലുമായി യുവാവിന്റെ താമസ സ്ഥലത്തെത്തിയ ഡെലിവറി ബോയിയില്‍ നിന്നും പാഴ്‌സല്‍ കൈപ്പറ്റിയ ശേഷം പണം നല്‍കാതെ ഇയാള്‍ വാതിലടക്കുകയായിരുന്നുവെന്നാണ് പരാതി.

റസ്റ്റോറന്റ് ഉടമയായ സ്വദേശി യുവാവിന്റെ ഫോണ്‍നമ്പറും താമസ സ്ഥലത്തിന്റെ വിലാസസും സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

kuwait kuwait latest
Advertisment