Advertisment

പാലക്കാട് നഗരസഭക്ക് കീഴിലെ അറവുശാല മാലിന്യപ്രശ്നം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളിത്തെരുവിലെ അറവുശാലയിൽ നിന്നും ഒഴുകി വരുന്ന രക്തവും മറ്റും കലർന്ന മലിനജലവും അതിന്റെ ദുർഗന്ധവും മൂലം അറവുശാലയോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയായ ഹിറാ നഗറിലെ പ്രായമുള്ളവരും രോഗികളും ഉൾപ്പെടെയുള്ളവർ കടുത്ത പ്രയാസത്തിലാണ്.

സർക്കാറിന്റെ കീഴിലുള്ള കിഫ്ബിക്ക് അറവുശാലയുടെ നവീകരണ ചുമതല ഏൽപ്പിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇതുവരെയായി നവീകരണപ്രവൃത്തികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ലെന്നും ജനങ്ങൾ അനുഭവിക്കുന്ന ഈ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും വാർഡ് കൗൺസിലർ എം.സുലൈമാൻ ആവശ്യപ്പെട്ടു.

പ്രദേശത്തെ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ കൗൺസിലർ ചെയർമാനായി ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സണ് ഭീമഹരജി സമർപ്പിച്ചു. കൗൺസിലർ സുലൈമാൻ, കൺവീനർ എസ്.നിഷാദ്, റിയാസ്, ഇംതിയാസ്, ജൈലാനി എന്നിവരാണ് നിവേദനം സമർപ്പിച്ചത്. നടപടികൾ വൈകുന്നപക്ഷം സമര പരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചിട്ടുണ്ട്.

palakkad news
Advertisment