Advertisment

തൊണ്ണൂറാം ആണ്ടിൽ തൊണ്ണൂറ് പേർ; സൗദി ദേശീയ ദിനം സാർത്ഥകമാക്കി മക്ക കെഎംസിസിയുടെ രക്തദാനം

New Update

publive-image

Advertisment

മക്ക: സൗദി അറേബ്യയുടെ തൊണ്ണൂറാമത് ജന്മദിനത്തോടൊനാബന്ധിച്ച് മക്ക കെഎംസിസിക്ക് കീഴിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ തൊണ്ണൂറു പ്രവർത്തകരുടെ രക്തം നൽകി.

അന്നം നൽകുന്ന രാജ്യത്തിനു ജീവരക്തം സമ്മാനം എന്ന പ്രമേമുയർത്തി പിടിച്ച് കൊണ്ട് സൗദി നാഷണൽ കെഎംസിസിക്ക് കീഴിൽ മുപ്പതോളം കേന്ദ്രങ്ങളിൽ ആണ് ഇന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് നടന്ന ക്യാമ്പിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത വിവിധ ഏരിയ കമ്മിറ്റികൾക്ക് പ്രത്യകം സമയം അനുവദിച്ചിരുന്നതിനാൽ തിരക്ക് നിയന്ത്രിക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും സാധിച്ചു.

മലയാളി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധത അഭിനന്ദനീയമാണെന്നും മറ്റുള്ളവർക്ക് മാതൃകയാണെന്നും ഈ മഹാമാരിയുടെ കാലത്തുള്ള നിങ്ങളുടെ ഈ പ്രവർത്തനത്തിന് രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നും ക്യാമ്പ് സന്ദർശിച്ച മക്ക ക്ലസ്റ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ ദിൽഷാദ് പറഞ്ഞു.

കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലെ റിസർച്ച് കോർഡിനേറ്റർ ഷാഹിദ് പരേടത്ത്, ക്ലിനിക്കൽ ഇൻസ്ട്രക്റ്റർ ഷാഫി എം അക്ബർ മക്ക കെഎംസിസി മെഡിക്കൽ വിംഗ് കൺവീനർ മുസ്തഫ മലയിൽ, കിങ് അബ്ദുള്ള മെഡിക്കൽ സിറ്റി ബ്ലഡ്‌ ബാങ്ക് ഇൻചാർജ് ജംഷാദ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

മക്ക കെഎംസിസ മക്കകെ എംസിസി നേതാക്കളായ മക്ക കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻകാക്കിയ, ജനറൽസെക്രട്ടറി മുജീബ് പുക്കോട്ടൂർ, നാസർ കിൻസാറ,മുസ്തഫമുഞക്കുളം,കുഞാപ്പപുക്കോട്ടൂർ,ഹാരിസ് പെരുവെള്ളൂർ,വിവിധഏരിയകമ്മറ്റിനേതാക്കളും നേതൃതത്വം നൽകി.

 

mecca news
Advertisment