Advertisment

പാമ്പുരുത്തിയിലും മാധ്യമങ്ങൾക്ക് വിലക്ക്; ബൂത്തിന് 100 മീ. അകലെ മാത്രം നിൽക്കാം

New Update

publive-image

റീപോളിങ് നടക്കുന്ന പാമ്പുരുത്തി ബൂത്ത് പരിസരത്തുനിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റി. ബൂത്തിന് 100 മീറ്റര്‍ അകലെ മാത്രമേ നില്‍ക്കാനാകുവെന്ന് പൊലീസ്. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും വിശദീകരണം. നേരത്തെ മുഖ്യമന്ത്രിയുടെ മണ്്ഡലമായ ധർമ്മടത്ത് കുന്നിരിക്ക യുപി സ്കൂളില്‍ മാധ്യമങ്ങൾക്ക് വിലക്ക് നിലനിന്നിരുന്നു. വോട്ടെടുപ്പ് തുടങ്ങിയതിനാല്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്.

മുഖം മറച്ചെത്തുന്ന വോട്ടര്‍മാരുടെ മുഖാവരണം നീക്കി പരിശോധിക്കാനായി എല്ലാ ബൂത്തുകളിലും വനിത വനിത ഉദ്യോഗസ്ഥരുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങും വീഡിയോ ചിത്രീകരണവും ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ലോക്സഭ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളില്‍ നടക്കുന്ന റീപോളിങ്ങില്‍ ഭേദപ്പെട്ട പോളിങ്.

Advertisment