Advertisment

മാധ്യമ പ്രവർത്തനം വഴിതെറ്റി പോയ കാലഘട്ടമാണിതെന്ന്  മന്ത്രി ജി.സുധാകരൻ

New Update

പാലാ: മാധ്യമ പ്രവർത്തനം വഴിതെറ്റിപ്പോയ കാലഘട്ടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി.ജി.സുധാകരൻ പറഞ്ഞു.

Advertisment

publive-image

പാലായിൽ രാജീവ് ഗാന്ധി നാഷണൽ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ സ്റ്റഡീസിന്റെ ഇരുപത്തിയഞ്ചാമത് അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ രാഷ്ട്രീയ, സാമൂഹിക,, മാധ്യമങ്ങളിൽ ശ്രദ്ധ പതിപ്പിച്ച പ്രഗത്ഭർക്കാണ് അവാർഡ്‌ നല്കി വരുന്ന പ്രസ്ഥാനമാണ് രാജീവ് ഗാന്ധി നാഷണൽ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ സ്റ്റഡീസ് .വായനക്കാർക്ക് ഹരമുണ്ടാക്കുന്ന വാർത്തകൾ തയ്യാറാക്കുവാനാണ്പല മാധ്യമങ്ങൾക്കും താല്പര്യം' റോഡ് നന്നാക്കിയ ശേഷം അതിന് അപകടമുണ്ടായാൽ കുറ്റം .

റോഡ് നന്നാക്കിയില്ലെങ്കിൽ അതിനും കുറ്റം ,, എന്തിലും കുറ്റം കണ്ടെത്തുന്നത് നിത്യസംഭവാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ മലയാള മനോരമയുടെ ബാലജനസഖ്യത്തിന്റെ പാലാ യൂണിറ്റ് രൂപീകരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.

മാണി.സി.കാപ്പൻ എം.എൽ.എ.അദ്ധ്യക്ഷനായിരുന്നു. അവാർഡ് ജേതാവ് ബിനോയ് വിശ്വം എം.പി., ജോയി എബ്രഹാം ex നP ,ടോമി മാങ്കൂട്ടം പ്രൊഫസർ സതീശ് ചൊള്ളാനി എന്നിവർ പ്രസംഗിച്ചു.

media issue g sudhakaran
Advertisment