Advertisment

നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആക്രമണം

New Update

 

Advertisment

നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍ നിന്ന് ഇറക്കിവിട്ടു.

സരിതയെ കൈയേറ്റം ചെയ്യാനും അധിക്ഷേപിക്കാനും ആള്‍ക്കൂട്ടം ശ്രമിച്ചു. കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു സരിത യാത്ര ചെയ്തിരുന്നത്. പൊലീസ് സംരക്ഷണമൊരുക്കാന്‍ ശ്രമിച്ചെങ്കിലും സരിതയെ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു.

സരിതയുടെ നട്ടെല്ലിന് ചവിട്ടുകയും ബസില്‍ നിന്ന് പിടിച്ചിറക്കുകയുമായിരുന്നു. സരിതയ്ക്ക് നേരെ ഒരു സ്ത്രീ വെള്ളക്കുപ്പി വലിച്ചെറിയുകയും ചെയ്തു.

താന്‍ ക്ഷേത്രദര്‍ശനത്തിനു വന്നതല്ലെന്നും റിപ്പോര്‍ട്ടിംഗിനായി എത്തിയതാണ് എന്നു പറഞ്ഞിട്ടും തന്നെ ആക്രമിച്ചവര്‍ പിന്മാറിയില്ലെന്ന് സരിത പറയുന്നു. മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി നേതാക്കള്‍ തന്നെയാണ് വിളിച്ചതെന്നും സരിത പറയുന്നു.

സരിതയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ന്യൂസ് 18, റിപ്പോര്‍ട്ടര്‍ എന്നീ മാധ്യമങ്ങളിലെ വാഹനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ട്.

റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍ പൂജാ പ്രസന്നയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. നിലയ്ക്കലില്‍ വെച്ചാണ് റിപ്പബ്ലിക് ടി.വിയുടെ കാറിന് നേരെ ആക്രമണമുണ്ടായത്. കാറിന്റെ ചില്ലും കണ്ണാടിയും തകര്‍ത്തു.

Advertisment