Advertisment

പല ചാനലുകളിലുമുള്ളത് എസ്എഫ്ഐയിൽ നിന്നുവന്ന കുട്ടികള്‍. ആ ഹാങ് ഒാവർ മാധ്യമ പ്രവര്‍ത്തനത്തിലും ഉണ്ടാകുന്നത് ശരിയല്ല - ശ്രീധരന്‍പിള്ള

New Update

publive-image

Advertisment

തിരുവനന്തപുരം : ഇന്ന് പല ചാനലുകളിലുമുള്ളത് എസ്എഫ്ഐയിൽ നിന്നു വന്ന കുട്ടികളാണെന്ന് തുറന്നടിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ . പി എസ് ശ്രീധരന്‍പിള്ള . മാധ്യമങ്ങളിൽ സിപിഎമ്മിന്റെ ഫ്രാക‌്ഷനുണ്ട്.

അങ്ങനെയൊന്നു സത്യത്തിൽ ശരിയായ കാര്യമല്ല. അവർ എന്നും വൈകുന്നേരം ഒത്തു കൂടും. വാർത്ത എങ്ങനെ കൊടുക്കണം, തലക്കെട്ട് എങ്ങനെ വേണം എന്നൊക്കെ ചർച്ച ചെയ്യും.

മാധ്യമ സുഹൃത്തുക്കളെ കുറ്റപ്പെടുത്തുകയല്ല. പല ചാനലുകളിലുമുള്ളത് എസ്എഫ്ഐയിൽ നിന്നു വന്ന കുട്ടികളാണ്. ഞാൻ അവരെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ ആ ഹാങ് ഒാവർ മാധ്യമ പ്രവര്‍ത്തനത്തിലും ഉണ്ടാകുന്നത് ശരിയല്ല - ശ്രീധരന്‍പിള്ള പറഞ്ഞു .

bjp
Advertisment