Advertisment

കുവൈറ്റില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറത്തേക്ക് പോകാന്‍ അനുമതി നല്‍കിയേക്കും

New Update

publive-image

കുവൈറ്റ് സിറ്റി: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്നും പുറത്തേക്കും തിരിച്ച് അവിടേക്കും പോകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ സിവില്‍ സര്‍വീസസ് അഫയേഴ്‌സ് അണ്ടര്‍സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവുമായി ചര്‍ച്ച നടക്കുന്നതായും അവര്‍ വ്യക്തമാക്കി.

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കുന്ന വര്‍ക്ക് ഐഡികള്‍ ഉള്ള മെഡിക്കല്‍ സ്റ്റാഫുകള്‍ക്കായിരിക്കും അനുമതി നല്‍കുക. ഡിസ്‌പെന്‍സറികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ ലബോറട്ടറികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായിരിക്കും നിയന്ത്രിത പ്രദേശങ്ങളില്‍ നിന്ന് പുറത്തുപോകാനും തിരിച്ചുവരാനും അനുമതി നല്‍കുക.

Advertisment