Advertisment

യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 102-ാം വാര്‍ഷികാഘോഷവേളയില്‍ പുതിയ മെഡിറ്റേഷന്‍ ആപ്പായ നിസ്പന്ദ അവതരിപ്പിച്ചു

New Update

publive-image

Advertisment

കൊച്ചി: യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 102-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെര്‍ച്ച്വല്‍ മീറ്റില്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന പുതിയ മെഡിറ്റേഷന്‍ ആപ്പായ നിസ്പന്ദയുടെ അവതരണവും സോഫ്റ്റ്-ലോഞ്ചും കേന്ദ്ര ആയൂഷ് മന്ത്രി ശ്രീപദ് വൈ നായിക് നടത്തി. നിസ്പന്ദ 2021 ഫെബ്രുവരി മുതല്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് വെബ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.

ലോകം കാത്തിരുന്ന ആപ്പാണ് മെഡിറ്റേഷന്‍ ആപ്പെന്നും നിസ്പന്ദ ലോകത്ത് വിപ്ലവും കുറിക്കുമെന്നും നമ്മളെ 360 ഡിഗ്രി ആരോഗ്യത്തിലേക്ക് അടുപ്പിക്കുമെന്നും നിസ്പന്ദ ആപ്പ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആയൂഷ് മന്ത്രി ശ്രീപദ് വൈ നായിക് പറഞ്ഞു.

ലോകത്തിനുള്ള ഇന്ത്യയുടെ സമ്മാനമായ യോഗ കോവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് ആളുകള്‍ക്ക് ശാരീരിക സൗഖ്യം മാത്രമല്ല, മാനസിക സൗഖ്യം കൂടി പകര്‍ന്നു നല്‍കിയെന്ന് കേന്ദ്ര ആയൂഷ് മന്ത്രി ശ്രീപദ് വൈ നായിക് പറഞ്ഞു. പകര്‍ച്ചവ്യാധി കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ 102 വര്‍ഷമായി ആളുകള്‍ക്കും സമൂഹത്തിനും നല്‍കിവരുന്ന സേവനങ്ങള്‍ക്ക് മുംബൈയിലെ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ലോകത്തെ മനുഷ്യര്‍ക്ക് 102 വര്‍ഷമായി നല്‍കി വരുന്ന മികച്ച സേവനത്തിന് യോഗ സ്ഥാപനത്തിലെ മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നുവെന്നും ഇവരുടെ അര്‍പ്പണബോധവും സത്യസന്ധതയും സമഗ്രതയും യോഗയുടെ വിലപ്പെട്ട ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ സംരക്ഷിക്കാനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ഓരോ ദിവസവും മാറ്റാനും സഹായിക്കുന്നുവെന്നും ലോക സമാധാനത്തിനാണ് സംഭാവന നല്‍കുന്നതെന്നും യോഗ സുന്ദരമായൊരു ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ കാലത്ത് ജനങ്ങള്‍ യോഗയുടെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിഞ്ഞെന്നും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ അവര്‍ക്ക് ഉപകാരപ്പെട്ടുവെന്നും മന്ത്രി നായിക്ക് കൂട്ടിചേര്‍ത്തു.

കേന്ദ്ര മന്ത്രി ശ്രീപദ് വൈ നായിക്കിനും യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 102-ാം വാര്‍ഷികാഘോഷത്തില്‍ പങ്കു ചേര്‍ന്ന എല്ലാ അതിഥികള്‍ക്കും യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ഹന്‍സ ജെ യോഗേന്ദ്ര നന്ദി പറഞ്ഞു.

 

kochi news
Advertisment