# മീ .. ടൂ.. അങ്ങനെ നിങ്ങള്‍ മാത്രം പറഞ്ഞാല്‍ പോരാ, ഞങ്ങള്‍ക്കും പറയാനുണ്ട്, ആണുങ്ങളെ പെണ്ണുങ്ങള്‍ തേച്ചിട്ട് പോകുന്ന മീ ടൂ കഥകള്‍ !!

ദാസനും വിജയനും
Sunday, November 11, 2018

മീ.. ടൂ , എന്നാൽ ഞാനും കൂടി … , ശരി , നിങ്ങൾക്ക് പറയാം , ഇനി ഞങ്ങളും കൂടി ഒന്ന് പറഞ്ഞോട്ടെ ?

കേരളത്തിന്റെ കംപ്ലീറ്റ് ആക്ടർ കിരീടവും ചെങ്കോലും ഇല്ലാത്ത രാജാവിന്റെ മകൻ നമ്മുടെ സ്വന്തം ലാലേട്ടൻ മനസ് തുറക്കുയാണെങ്കിൽ നാലായിരത്തോളം പെണ്ണുങ്ങൾ വഴിയാധാരമായേനേ എന്ന് കേരളത്തിലെ ഓരോ മണൽത്തരിക്കും അറിയുന്ന അരമന രഹസ്യങ്ങളാണ്. ലാലേട്ടനെ ഒന്ന് കാണുവാൻ, ലാലേട്ടനോട് ഒന്ന് മിണ്ടുവാൻ , ഒന്ന് കെട്ടിപ്പിടിക്കുവാൻ , ഒന്ന് കടിക്കുവാൻ ,  കൂടെ യാത്ര ചെയുവാൻ , ലാലേട്ടന്റെ കൂടെ ശയിക്കുവാൻ
എത്രയെത്ര പെൺകിടാങ്ങളാണ് മോഹിക്കുന്നത് .

എത്രയെത്ര വീട്ടമ്മമാരാണ് കൊതിക്കുന്നത് , എത്രയെത്ര അമ്മായിമാരാണ് സ്വപ്നം കാണുന്നത് എന്ന് അവർക്കൊക്കെ അറിയാം . ഞങ്ങളോട് തന്നെ എത്രയെത്ര മഹിളകളാണ് അവരുടെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത് . ഇന്നിപ്പോൾ ലാലേട്ടന്റെ കൂടെ നടക്കുന്നവരൊക്കെ ഈ ഭാഗ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് എന്ന സത്യം  വെളിപ്പെടുത്താതെ നിർവാഹമില്ല . താരത്തിനുവേണ്ടി വരുന്ന ഇരകളുടെ ആദ്യ ഇരകള്‍ പുള്ളിയുടെ ശിങ്കിടികളാണ്. അവരുടെ അനുഗ്രഹം കിട്ടിയാലേ ലാലേട്ടന്റെ കാൽക്കൽ വീഴുവാൻ അവസരം ലഭിക്കൂ .

ഒരു ലക്ഷത്തിന്റെ ആഗ്രഹങ്ങളും ഒരു കോടിയുടെ പേടിയുമാണ് മെഗാസ്റ്റാറിനെ കുറിച്ച് ലാലേട്ടന് പറയുവാനുള്ളത്. മെഗാസ്റ്റാറിന് എല്ലാം വേണമെന്നുണ്ട്, പക്ഷെ ഹൈക്കമാൻഡിനെ പേടിയായതുകൊണ്ട് എല്ലാം ചാറ്റിലും ഫോണിലും ഒക്കെ ഒതുക്കി ആശ്വസിക്കുന്നു .

മമ്മുട്ടിയുടെ വെബ്‌സൈറ്റിൽ ഒരു ഇ മെയിൽ ഐഡി പ്രസിദ്ധീകരിച്ചിട്ടുണ്ട് . [email protected] മമ്മൂട്ടി . കോം തുറന്നു നോക്കിയാൽ ദുബായിലെയും ഖത്തറിലെയും അബുദാബിയിലെയും എന്തിനധികം നമ്മുടെ കേരളത്തിന്റെ കുഗ്രാമങ്ങളിൽ നിന്നും വരെയുള്ള വീട്ടമ്മമാരുടെയും കോളേജ് കുമാരിമാരുടെയും സല്ലാപങ്ങളായിരിക്കും അതിലേറെയും .

സ്ഥലത്തെ പ്രധാന പയ്യൻസുമാരുടെയും പ്രശസ്തരായ മുതലാളിമാരുടെയും ഭാര്യമാർ മമ്മുട്ടിക്കയച്ച പ്രണയലേഖനങ്ങൾ വായിച്ചുകൊണ്ടാണ് മമ്മുട്ടി വിഷമങ്ങൾ തള്ളി നീക്കുന്നത് . ഒരു സിനിമ റിലീസ് ആകുന്ന നാൾ അദ്ദേഹം ദുബായിൽ ആയിരിക്കും . അവിടെ ഹയാത്തിലെ മുറിയിൽ ഇരുന്ന് മെയിലുകൾ വായിച്ചുകൊണ്ടും അവരുമായി ചാറ്റിങ്ങിലൂടെ സല്ലപിച്ചുകൊണ്ടുമാണ് സിനിമകൾ പൊളിയുമ്പോഴത്തെ വിഷമങ്ങൾ താരം തള്ളി നീക്കുന്നത് . ഈ വീട്ടമ്മമാരെ കുറിച്ചൊക്കെ മമ്മുട്ടി മി ടൂവിലൂടെ പറയുവാൻ തുടങ്ങിയാൽ ഒട്ടുമിക്ക മുതലാളിമാർക്കും ഭാര്യമാരെ അവരവരുടെ വീട്ടിലേക്ക് പറഞ്ഞുവിടേണ്ടിവരും .

ഭരതനും പത്മരാജനും സുകുമാരനും തിക്കുറിശ്ശിയും ബാലചന്ദ്രമേനോനും കമലും ഒക്കെ മി ടൂവിലൂടെ മനസ്സ് തുറന്നിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആശിച്ചുപോകുന്നു . സല്ലാപം സിനിമയുടെ സമയത്ത് ചാലക്കുടിയിലെ ഒരു നസ്രാണി പയ്യൻ സല്ലാപത്തിന്റെ നടിയുമായി ഒളിച്ചോടി. പദം ഹിറ്റായി താരമായപ്പോള്‍ നടി അവനെ കൈയ്യൊഴിഞ്ഞു. അവനിപ്പോൾ വഴിയാധാരമായി ചാലക്കുടിയിലെ ബാറുകളിൽ തിണ്ണ നിരങ്ങുമ്പോള്‍ ഇവിടെ ആർക്കും മീ യുമില്ല മി ടുവുമില്ല .

ആ നടി പിന്നീട് സ്വന്തം മകൾക്ക് ദീപാവലി സമ്മാനം നൽകാതെ നാട്ടുകാരുടെ വല്യമ്മമാര്‍ക്കൊക്കെ വർക്കൊക്കെ ദീപാവലി സമ്മാനം നൽകിക്കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് . ഏപ്രിൽ പതിനെട്ട് ഫെയിം നടി , കേരളത്തിലെ ഒരു കോടീശ്വരനെ പ്രണയിക്കുകയും അദ്ദേഹമുമായി സിങ്കപ്പൂരിൽ താമസമാക്കുകയും ചെയ്ത് അവസാനം അദ്ദേഹത്തെക്കൊണ്ട് മദിരാശി പട്ടണത്തിൽ കോടികൾ വിലമതിക്കുന്ന ഒരു നൃത്തവിദ്യാലയം സ്ഥാപിക്കുകയും ചെയ്തു . കച്ചവടം പൊടിപൊടിച്ചപ്പോൾ മുതലാളിയെ ചെവിക്കുപിടിച്ചു പുറത്തിട്ടു .

മറ്റൊരു അനശ്വരം നായിക സൗദി അറേബിയയിലെ ഒരു വേദനിക്കുന്ന കോടീശ്വരനുമായി ചങ്ങാത്തം സ്ഥാപിക്കുകയും അത്യവശ്യം കോടികൾ കൈക്കലാക്കി അവസാനം ആ പാവപ്പെട്ടവനെ വട്ടനാക്കുകയും ചെയ്തത് ഈയടുത്ത കാലത്താണ് .

മി ടു ആത്മാർത്ഥമായി ഒരു പിടി പിടിക്കുകയാണെങ്കിൽ ഇവിടെ ഏറ്റവുമധികം നാറി പോകുന്നത് ചാനലുകാരും പത്രക്കാരും മറ്റു ജേര്ണലിസ്റ്റുകളുമാണ്. അവരാണ് കൊളമ്പോയിലും മാലിയിലും ലക്ഷദീപിലും പാർട്ടികൾ പ്ലാൻ ചെയ്‌തുകൊണ്ട്‌ റോക്ക എൻ റോൾ കളിക്കുന്നത് .

ചാനൽ മുതലാളിമാരും ഡയറക്ടർമാരും എന്തിനധികം പറയുന്നു , കടൽ കിളവന്മാർവരെ ഇക്കളികളിൽ ബിരുദാനന്തര ബിരുദം എടുത്തുവെച്ചിരിക്കുകയാണ് . പിന്നെ അവർക്കിടയിലുള്ള അന്തര്‍ധാര വലുതെങ്കിലും ഇക്കാര്യങ്ങൾ വരുമ്പോൾ മാറ്റിവെക്കുന്നതുകൊണ്ടു ആരും പല്ലുകൾ കുത്തി മണപ്പിക്കുവാൻ നിൽക്കുന്നില്ലെന്നു മാത്രം .

പിന്നെ നമ്മുടെ പൈലറ്റുമാരുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത് . ക്യാബിൻ ക്രൂകളും എയർ ഹോസ്റ്റസുമാരും എന്നും അവരുടെ വൈൻ കുടിക്കുവാൻ മത്സരമാണത്രെ !!!

ഡോക്ടർമാരുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്‌ , അവർക്കിടയിൽ രാത്രി ഡ്യുട്ടി എന്നോ പകൽ ഡ്യുട്ടി എന്നോ ഒന്നില്ല , കൺസൾട്ടിങ് മുറിയിലും കോണിച്ചോട്ടിലും ഒക്കെ അവരുടെ മീ ടൂ # വിലാസങ്ങൾ തകൃതി . സാഹിത്യകാരന്മാരും സാഹിത്യകാരികളും എല്ലാം നടത്തുന്നത് ഭാഷാസുരതത്തിലൂടെയാണ് . അവർക്ക് എന്നും രാത്രികാല ഫോൺകോളുകളും അശ്‌ളീല സാഹിത്യ ചാറ്റുകളിലൂടെയും അവരവരുടെ രതിസുഖം അവർ കണ്ടെത്തുന്നു .

‘ഉലക്കനായകനൊപ്പം’ ജീവിച്ചു ജീവിതം കോഞ്ഞാട്ടയാക്കിയ ഒരു മലയാളനടി ദുബായിൽ വെച്ച് വെൽക്കം 2000 സ്റ്റേജ് ഷോയിൽ പങ്കെടുക്കുവാൻ ഇരു സൂപ്പര്‍ നായകന്മാര്‍ക്കും ഒപ്പം സ്‌കാനിയ വണ്ടിയിൽ അജ്മാനിലേക്കു യാത്രതിരിക്കുന്നു . സൂപ്പര്‍ നായകര്‍ ഒറ്റക്കൊറ്റയ്ക്ക് ഓരോരോ സീറ്റുകളിൽ ഇരിക്കുന്നു . നടിയുടെ അമ്മ പാവം നടിയെ ( അന്ന് ആ നടിക്ക് 17 വയസുമാത്രം പ്രായം) ഉന്തി തള്ളി ഒരു താരത്തിന്‍റെ അടുത്തേക്കും പിന്നീട് തിരിച്ചു വരുമ്പോൾ മറ്റേ താരത്തിന്‍റെ അടുത്തേക്കും വിടുന്ന കാഴ്‌ച കണ്ണുകൊണ്ടു കണ്ടതുകൊണ്ട് ഇവിടെ എഴുതിയെന്നേയുള്ളൂ . എന്നിട്ടോ അവസരങ്ങൾ കിട്ടാതെ വരുമ്പോൾ മീ ടു വായി മിഠായി ആയി !

കേരളത്തിൽ ഏറ്റവും കൂടുതൽ മീ ടു കളിക്കാർ പ്രൈവറ്റ് ബസ്സിലെ ഡ്രൈവർമാരും , കണ്ടക്ടർമാരും , ഓട്ടോ റിക്ഷ ഓട്ടുന്നവരും പിന്നെ കള്ളുചെത്ത് തൊഴിലാളികളുമാണ് . സിറ്റിയിൽ ആണെങ്കിൽ ഡയറക്റ്റ് മാർക്കറ്റിംഗ് നടത്തുന്നവരും മോശക്കാരല്ല . പിന്നെ ഇവിടെ ഒക്കെ എല്ലാവരിലും പരസ്പര വിശ്വാസവും സ്നേഹവും ഉള്ളതുകൊണ്ടും ആരിലും അവസരവാദംവും അമിത മോഹങ്ങളും ഇല്ലാത്തതുകൊണ്ടും ഇവിടെ ആരും പിടിക്കപ്പെടുന്നില്ല .

ഇപ്പോഴത്തെ ഫാഷൻ കാമുകനുമായി ജീവിക്കുവാൻ ഭർത്താവിനെ ക്വട്ടേഷൻ പ്രകാരം കൊല്ലുന്നവരും കാമുകിമാരായി ജീവിക്കുവാൻ ഭാര്യയെ ക്വട്ടേഷനാൽ ഇല്ലാതാക്കുന്നതുമാണ് . ഒരു തെളിവ് എവിടെയെങ്കിലും ബാക്കി വരും എന്നുള്ളത് ഈ മരക്കിഴങ്ങന്മാർ മനസ്സിലാക്കുന്നില്ല. കേരളത്തിൽ ഏറ്റവും കുറവ് ”മിടു- ക്കാർ ”അഥവാ മിടുക്കർ രാഷ്ട്രീയത്തിൽ നിന്നാണ് . ഇടക്ക് ചില വിവരമില്ലാത്ത ശശിമാരെയും ശശീന്ദ്രന്മാരെയും തെറ്റയിലുമാരെയും ഒക്കെ ഒഴിച്ചു നിർത്തിയാൽ രാഷ്ട്രീയക്കാർ സ്വതവേ പേടിത്തൊണ്ടന്മാരാണ് , കാരണം അവർക്കു അറിയാവുന്ന ഏക പണി രാഷ്ട്രീയമാണ് .

എന്തായാലും എല്ലാവരും എന്നും പേടിച്ചാണ് ഇപ്പോൾ ജീവിക്കുന്നത് , ഏതെങ്കിലും ഒരു കുരുത്തം കെട്ടവൾ പഴയ കഥകളെങ്ങാനും കുത്തിപ്പൊക്കിയാൽ പിന്നെ എന്താകുമോ എന്നൊരു ഉൾഭയം ,

എന്തും വരുന്നിടത്തുവെച്ചുകാണാം എന്ന് ഉള്ളിൽ തീരുമാനമെടുത്തുകൊണ്ട്,

ജലന്ധർ ബിഷപ്പിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ദാസച്ചനും കൊല്ലം എംഎൽഎയെ ധൈര്യമായി കണ്ടുകൊണ്ട് സഖാവ് വിജയനും

×