റൂമിലെത്തിയതും അയാള്‍ എന്നെ വലിച്ച് കിടക്കയിലിട്ടു. എന്റെ മുഖം അയാളുടെ ആവശ്യത്തിനായി ഉപയോഗിച്ചു – മീ ടുവില്‍ ക്രിക്കറ്റ് താരം ലസിത് മലിംഗക്കെതിരെയുള്ളതും ഗുരുതര ആരോപണം

സ്പോര്‍ട്സ് ഡസ്ക്
Friday, October 12, 2018

റൂമിലെത്തിയതും മലിംഗയുടെ ഭാവം മാറി അയാള്‍ എന്നെ വലിച്ച് കിടക്കയിലിട്ടു; ഐപിഎല്ലിനിടെ മുംബൈയിലെ ഹോട്ടലില്‍ വച്ച് സൂപ്പര്‍ ഫാസ്റ്റ് ക്രിക്കറ്റ് ബൗളര്‍ ലസിത് മലിംഗ പീഡിപ്പിച്ച കാര്യങ്ങള്‍ യുവതി വെളിപ്പെടുത്തിയിരിക്കുന്നത് താരത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി .

ഇന്ത്യന്‍ പിന്നണി ഗായിക ചിന്മയി ശ്രീപാദയുടെ ട്വിറ്റര്‍ പോസ്റ്റിലാണ് മലിംഗയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു യുവതിയെ മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് മലിംഗ പീഡിപ്പിച്ചതായാണ് ആരോപണം. ഐപിഎല്‍ സീസണിനിടെയായിരുന്നു പീഡനമെന്നും പോസ്റ്റില്‍ പറയുന്നു.

പേര് വെളിപ്പെടുത്താനാഗ്രഹമില്ലാത്ത യുവതി പോസ്റ്റില്‍ പറയുന്നതിങ്ങനെ…

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ മുംബൈയിലായിരിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. മുംബൈയിലെ ഒരു പ്രമുഖ ഹോട്ടലില്‍ താമസിക്കുന്ന സുഹൃത്തിനെ അന്വേഷിച്ചാണ് ഞാന്‍ അങ്ങോട്ടു ചെല്ലുന്നത്. അവിടെവച്ചാണ് പ്രശസ്ത ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മലിംഗയെ കണ്ടുമുട്ടുന്നത്.

ഐപിഎല്ലിന്റെ സമയമായിരുന്നു അപ്പോള്‍. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ തേടിവന്ന സുഹൃത്ത് മലിംഗയുടെ മുറിയിലുണ്ടെന്ന് അയാള്‍ പറഞ്ഞു. അതു പ്രകാരം മലിംഗയുടെ ക്ഷണം സ്വീകരിച്ച് ഞാന്‍ അയാളുടെ റൂമില്‍ ചെന്നു.

എന്നാല്‍ എന്റെ സുഹൃത്ത് അവിടെയുണ്ടായിരുന്നില്ല. റൂമിലെത്തിയതും മലിംഗയുടെ ഭാവം മാറി അയാള്‍ എന്നെ വലിച്ച് കിടക്കയിലിട്ടു. എന്റെ മുഖത്തേക്ക് കയറാന്‍ ശ്രമിച്ചു.

ശാരീരികമായി കരുത്തനായിരുന്ന അയാളോടു ചെറുത്തു നില്‍ക്കാന്‍ അന്ന് എനിക്കു കഴിഞ്ഞില്ല. ഞാന്‍ എന്റെ കണ്ണുകളും വായും ഇറുക്കിയടച്ചു പക്ഷെ അയാള്‍ എന്റെ മുഖം അയാളുടെ ആവശ്യത്തിനായി ഉപയോഗിച്ചു. ആ സമയത്താണ് മലിംഗ ആവശ്യപ്പെട്ട പ്രകാരം മദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ വാതിലില്‍ മുട്ടുന്നത്.

മലിംഗ വാതില്‍ തുറക്കാന്‍ പോയ തക്കം നോക്കി ഞാന്‍ ചാടിയെണീറ്റ് വാഷ്‌റൂമിലേക്ക് പോയി മുഖം കഴുകി. ഹോട്ടല്‍ ജീവനക്കാരന്‍ പോകുന്നതിനു മുമ്പു തന്നെ ഞാന്‍ വേഗത്തില്‍ മുറിയ്ക്കു പുറത്തിറങ്ങി.

അന്ന് ഞാന്‍ മൃഗീയമായാണ് ചൂഷണം ചെയ്യപ്പെട്ടത്. ഞാന്‍ ബോധപൂര്‍വം മലിംഗയുടെ മുറിയിലേക്ക് ചെന്നതാണെന്നേ ആളുകള്‍ പറയൂ.

മലിംഗ പ്രശസ്തനാണ് നിങ്ങള്‍ പ്രശസ്തിയ്ക്കു വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നും ആളുകള്‍ പറയും, എനിക്കറിയാം… ഇങ്ങനെ പറഞ്ഞാണ് യുവതി വാക്കുകള്‍ അവസാനിപ്പിക്കുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ മലിംഗയ്ക്ക് കനത്ത പ്രഹരമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത് .

×